മണ്ണാര്‍ക്കാട്: തൊട്ടിലില്‍ നിന്നും വീണ് തലച്ചോറില്‍ രക്ത സ്രാവ മുണ്ടായി അപകടാവസ്ഥയിലായ കുഞ്ഞിനെ ആരോഗ്യജീവിത ത്തിലേക്ക് കരകയറ്റി മദര്‍ കെയര്‍ ആശുപത്രി.ശ്രീകൃഷ്ണപുരം തിരു വാഴിയോട് മാറ്റത്തില്‍ കൃഷ്ണകുമാറിന്റെ മകന്‍ മൂന്നു വയസ്സുകാ രനായ അഭിഷേകിനാണ് മദര്‍കെയര്‍ ആശുപത്രി തുണയായത്.
ഇക്കഴിഞ്ഞ 16നാണ് തൊട്ടിലില്‍ നിന്നും വീണ് ക്ഷീണം അനുഭവ പ്പെട്ടതിനെ തുടര്‍ന്ന് അഭിഷേകിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ത്.ന്യൂറോ സര്‍ജന്‍ ഡോ.അരുണ്‍ നാരായണന്റെ പരിശോധനയില്‍ കുട്ടിയുടെ തലച്ചേറില്‍ രക്തസ്രാവം ഉള്ളതായി കണ്ടെത്തി.വലിയ തോതിലുള്ള രക്തസ്രാവമാണ് ഉണ്ടായിരുന്നത്.കുട്ടിയുടെ ബോധം മറഞ്ഞ് ജീവന്‍ തന്നെ അപകടത്തിലാകുമായിരുന്ന സാഹചര്യത്തി ലുമായിരുന്നു.ഉടന്‍ തന്നെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാ ക്കുകയായിരുന്നു.
ന്യൂറോ സര്‍ജന്‍ ഡോ അരുണ്‍ നാരായണന്‍,അനസ്‌ത്യേഷ്യസ്റ്റ് ഡോ പാര്‍വ്വതി,നഴ്‌സുമാരായ സോണിയ,ശ്രീശാന്തി എന്നിവരുടെ നേതൃ ത്വത്തിലായിരുന്നു ശസ്ത്രക്രിയ.മൂന്ന് ദിവസം തീവ്രപരിചരണ വി ഭാഗത്തില്‍ കുട്ടിയെ നിരീക്ഷിക്കുകയും ചെയ്തു.പൂര്‍ണ്ണ ആരോഗ്യ ത്തിലേക്ക് കുട്ടി തിരിച്ചെത്തിയതോടെ റൂമിലേക്ക് മാറ്റുകയായിരു ന്നു.ശസ്ത്രക്രിയ അടക്കമുള്ള ചിലവുകള്‍ക്കുള്ള തുക സര്‍ക്കാരി ന്റെ ആരോഗ്യ ഇന്‍ഷൂറന്‍സ് വഴി ലഭ്യമാക്കിയത് കുടുംബത്തിന് ആശ്വാസമായി.