പാലക്കാട്:സംസ്ഥാനത്ത് വന്യജീവി വാരാഘോഷത്തിന് ശനിയാഴ്ച തുടക്കമാകും. പാലക്കാട് അരണ്യഭവന്‍ കോംപ്ലക്‌സില്‍ രണ്ടിന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയ ന്‍ ഉദ്ഘാടനം ചെയ്യും. വനം-വന്യജീവി വകുപ്പു മന്ത്രി എ.കെ. ശശീ ന്ദ്രന്‍ അധ്യക്ഷനായിരിക്കും. എ.പ്രഭാകരന്‍ എംഎല്‍എ, വി.കെ .ശ്രീകണ്ഠന്‍ എം.പി എന്നിവര്‍ വന്യജീവി സംരക്ഷണ സന്ദേശം നല്‍കും.

വനം-വന്യജീവി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ്‌കുമാര്‍ സിന്‍ഹ മുഖ്യപ്രഭാഷണം നടത്തും. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡ ന്‍ ബെന്നിച്ചന്‍ തോമസ്, പാലക്കാട് ജില്ലാ കളക്ടര്‍ മൃണ്‍മയ് ജോഷി എന്നിവര്‍ ആശംസകളര്‍പ്പിക്കും.മുഖ്യവനം മേധാവി പി.കെ.കേശ വന്‍ സ്വാഗതവും ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ.വി.ഉത്തമന്‍ കൃതജ്ഞതയുമര്‍പ്പിക്കും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് ആരംഭിക്കുന്ന ടെക്‌ നിക്കല്‍ സെഷനില്‍ വന്യജീവി ശാസ്ത്രജ്ഞന്‍ ഡോ.എ.ജെ.ടി. ജോണ്‍സിംഗ് ഇന്ത്യയിലെ വന്യജീവി സംരക്ഷണം സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.

ചടങ്ങില്‍ പീച്ചി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി.എം.പ്രഭു സ്വാഗ തവും സൈലന്റ്വാലി നാഷണല്‍ പാര്‍ക്ക് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ എസ്.വിനോദ് കൃതജ്ഞതയുമര്‍പ്പിക്കും.സംസ്ഥാനത്ത് ഒരാഴ്ചക്കാലം വിവിധയിടങ്ങളില്‍ വാരാഘോഷം സംഘടിപ്പിക്കും. എട്ടാം തീയതി വാരാഘോഷം സമാപിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!