തിരുവനന്തപുരം: ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിനും മൂന്നിനും രാഷ്ട്രപിതാവിന്റെ സ്മരണ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വകുപ്പിന് കീഴിലുള്ള എല്ലാ ഓഫീസുകളിലും ക്ലീന്‍ ഓഫീസ് ഡ്രൈവ് സംഘടിപ്പിക്കണമെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അധികാര വികേന്ദ്രീകര ണ പ്രക്രിയ, ഗാന്ധിജിയുടെ ഇന്ത്യയില്‍ എന്ന വിഷയത്തില്‍ അനു സ്മരണ പരിപാടിയും സംഘടിപ്പിക്കണം. ഗ്രാമസ്വരാജിന്റെ പ്രയോ ക്താവ് കൂടിയായ രാഷ്ട്രപിതാവിന്റെ സ്മരണ ഉയര്‍ത്തിപ്പിടിച്ചു കൊണ്ടുള്ള പരിപാടി വിജയിപ്പിക്കാന്‍ ഏവരും മുന്നോട്ടുവരണ മെന്ന് മന്ത്രി ആഹ്വാനം ചെയ്തു.
തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ഓഫീസുകളില്‍ നിന്നും പഴകിയ തും ഉപയോഗശൂന്യമായതും ജനങ്ങള്‍ക്ക് ഇടപഴകുന്നതിന് ബുദ്ധി മുട്ടുണ്ടാക്കുന്നതുമായ വസ്തുക്കളും കടലാസുകളും മറ്റും നീക്കം ചെയ്യണം. മാറാലകള്‍ കെട്ടികിടക്കുന്ന അവസ്ഥ ഒരു ഓഫീസിലും ഉണ്ടാവാന്‍ പാടില്ല. ഓഫീസിലുള്ളതുകൂടാതെ തദ്ദേശ സ്ഥാപനങ്ങ ളുടെ കീഴിലുള്ള ശൗച്യാലയങ്ങളും ശുചീകരിക്കണം.
ഫര്‍ണിച്ചറുകളിലും ജനാലകളിലും മറ്റും കെട്ടിക്കിടക്കുന്ന പൊടി യും മാറാലയും വൃത്തിയാക്കണം. അനിവാര്യമായ അറ്റകുറ്റപ്പണി കളും ഈ അവസരത്തില്‍ നടത്തണം. ഓഫീസുകളുടെ പരിസര ങ്ങളിലുള്ള കാടും മറ്റും ഇല്ലാതാക്കി വിപുലമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ കൂട്ടിചേര്‍ത്തു.