പാലക്കാട്: കാര്‍ഷിക യന്ത്രവല്‍ക്കരണം പ്രോല്‍സാഹിപ്പിക്കുന്ന തിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാ ക്കുന്ന സ്മാം പദ്ധതിയില്‍ സബ്‌സിഡി നിരക്കില്‍ കാര്‍ഷിക യന്ത്ര ങ്ങള്‍ സ്വന്തമാക്കുന്നതിന് അപേക്ഷിക്കാം.

കാര്‍ഷിക ഉത്പ്പന്ന സംസ്‌കരണ / മൂല്യവര്‍ദ്ധന യന്ത്രങ്ങള്‍, കൊ യ്ത്തു മെതിയന്ത്രം, ട്രാക്ടറുകള്‍, പവര്‍ ടില്ലര്‍, ഗാര്‍ഡന്‍ ടില്ലര്‍, സ്‌പ്രേ യറുകള്‍, ഏണികള്‍, വീല്‍ബാരോ, കൊയ്ത്ത് യന്ത്രം, ഞാറ്റുനടീല്‍ യന്ത്രം, നെല്ലുകുത്ത് മില്‍, ഓയില്‍ മില്‍, ഡ്രയറുകള്‍, വാട്ടര്‍ പമ്പ് മുതലായവ നിബന്ധനകള്‍ക്ക് വിധേയമായി സ്ബ്‌സിഡിയോടു കൂ ടി ലഭിക്കും. കാര്‍ഷിക യന്ത്രങ്ങള്‍ക്ക് / ഉപകരണങ്ങള്‍ക്ക് 50 ശത മാനം വരെയും കാര്‍ഷിക ഉത്പ്പന്ന സംസ്‌കരണ / മൂല്യ വര്‍ദ്ധന യന്ത്രങ്ങള്‍ക്ക് / ഉപകരണങ്ങള്‍ക്ക് 60 ശതമാനം വരെയുമാണ് സാമ്പ ത്തിക സഹായം ലഭിക്കുക.

കൂടാതെ അംഗീകൃത കര്‍ഷക കൂട്ടായ്മകള്‍ക്ക് ഫാം മെഷിനറി ബാ ങ്ക് സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 80 ശതമാനം സബ്‌സി ഡി നിരക്കില്‍ പരമാവധി 8 ലക്ഷം വരെയും, കാര്‍ഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 40 ശത മാനം സബ്‌സിഡി നിരക്കിലും കാര്‍ഷിക യന്ത്രങ്ങള്‍ വാങ്ങാം. താ ല്‍പ്പര്യമുള്ളവര്‍ https://agrimachinery.nic.in ല്‍ അപേക്ഷിക്കണം. സം ശയ നിവാരണത്തിനും സാങ്കേതിക സഹായങ്ങള്‍ക്കും അടുത്തുള്ള കൃഷി ഭവനിലോ, ജില്ലയിലെ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയവുമായോ ബന്ധപ്പെടുക. ഫോണ്‍: 9946043156, 9496519012, 9447625658.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!