മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 48622 പേര്‍ കോവി ഷീല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ 267 ഗര്‍ഭിണികള്‍ ഒന്നാം ഡോസും 8 പേര്‍ രണ്ടാം ഡോസുമടക്കം 275 പേരും, 18 മുതല്‍ 39 വയസ്സുവരെയുള്ള 25911 പേര്‍ ഒന്നാം ഡോസും 4037 പേര്‍ രണ്ടാം ഡോസുമടക്കം 29948 പേരും, 40 മുതല്‍ 44 വരെയുള്ള 3488 പേര്‍ ഒന്നാം ഡോസും 1731 പേര്‍ രണ്ടാം ഡോസുമടക്കം 5219 പേരും കുത്തിവെപ്പെടുത്തു.

ഇതു കൂടാതെ ഒരോ ആരോഗ്യ പ്രവര്‍ത്തകര്‍ വീതം ഒന്നാം ഡോ സും രണ്ടാം ഡോസും, 4 ആരോഗ്യ പ്രവര്‍ത്തകര്‍ ഒന്നാം ഡോസും 91 പേര്‍ രണ്ടാം ഡോസുമടക്കം 95 പേരും, വിദേശത്തേക്ക് പോകാന്‍ തയ്യാറെടുക്കുന്ന 209 പേര്‍ ഒന്നാം ഡോസും 641 പേര്‍ രണ്ടാം ഡോസു മടക്കം 850 പേരും , 45 വയസ്സിനും 60നും ഇടയിലുള്ള 4729 പേര്‍ ഒന്നാം ഡോസും 3816 പേര്‍ രണ്ടാം ഡോസുമടക്കം 8545 പേരും, 60 വയസിനു മുകളിലുള്ള 1031 പേര്‍ ഒന്നാം ഡോസും 2657 പേര്‍ രണ്ടാം ഡോസുമടക്കം 3688 പേരും കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തിട്ടു ണ്ട്. ആകെ 107 സെഷനുകളിലായാണ് കുത്തിവെപ്പ് നടന്നത്.

സ്വകാര്യ ആശുപത്രികളില്‍ നിന്നായി 14.09.2021 ന് 422 പേര്‍ കോവി ഷീല്‍ഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്. ഇതില്‍ 18 വയസ്സിനും 40നും ഇടയിലുള്ള 133 പേര്‍ ഒന്നാം ഡോസും 181 പേര്‍ രണ്ടാം ഡോസുമട ക്കം 294 പേരും, 40 മുതല്‍ 44 വരെയുള്ളവരില്‍ 5 പേര്‍ ഒന്നാം ഡോ സും 22 പേര്‍ രണ്ടാം ഡോസുമടക്കം 27 പേരും, 3 ആരോഗ്യ പ്രവര്‍ത്ത കര്‍ രണ്ടാം ഡോസും, 2 മുന്നണി പ്രവര്‍ത്തകര്‍ ഒന്നാം ഡോസും 10 പേര്‍ രണ്ടാം ഡോസുമടക്കം 12 പേരും, 45 വയസ്സിനും 60നും ഇടയിലു ള്ള 29 പേര്‍ ഒന്നാം ഡോസും 38 പേര്‍ രണ്ടാം ഡോസുമടക്കം 67 പേ രും, 60 വയസ്സിനു മുകളിലുള്ള 8 പേര്‍ ഒന്നാം ഡോസും 11 പേര്‍ രണ്ടാം ഡോസുമടക്കം 19 പേരും സ്വകാര്യ ആശുപത്രികളില്‍ നിന്നും കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്. ആകെ 17 സെഷനുകളിലൂടെയാണ് കുത്തിവെപ്പ് നടന്നത്.

ഇതു കൂടാതെ 14.09.2021 ന് രണ്ട് സ്വകാര്യ ആശുപത്രിയില്‍ നിന്നാ യി 22 പേര്‍ സ്പുട്‌നിക്ക് വാക്‌സിന്‍ കുത്തിവെപ്പെടുത്തിട്ടുണ്ട്. ഇതില്‍ 18 വയസ്സിനും 40 വയസ്സിനും ഇടയിലുള്ള 19 പേരും, 45 വയസ്സിനും 60നുമിടയിലുള്ള 2 പേരും, 60 വയസ്സിനുമുകളിലുള്ള ഒരാളും സ്പുട്‌നി ക്ക് കുത്തിവെപ്പെടുത്തിട്ടുണ്ട്. ആകെ രണ്ടു സെഷനുകളിലായാണ് കുത്തിവെപ്പ് നടന്നത്.കുത്തിവെപ്പെടുത്ത ആര്‍ക്കും തന്നെ പറയ ത്തക്ക ആരോഗ്യ പ്രശ്‌നങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.റീത്ത കെ.പി അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!