മണ്ണാര്‍ക്കാട്: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ജില്ലയില്‍ ഇന്നു മുതല്‍ 16 പഞ്ചായത്തുകള്‍ പൂര്‍ണമായും നഗരസഭകളിലെ 42 വാര്‍ഡുകളിലും സമ്പൂര്‍ണ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തി.കോവിഡ് വ്യാപന തോത് അടിസ്ഥാനപ്പെടുത്തിയാണ് നടപടി.
ആലത്തൂര്‍,അമ്പലപ്പാറ,ചളവറ,കടമ്പഴിപ്പുറം,കോങ്ങാട്,കൊപ്പം,ലക്കിടിപേരൂര്‍,നാഗലസശ്ശേരി,പരുതൂര്‍,പൂക്കോട്ടുകാവ്,ശ്രീകൃഷ്ണപുരം,തിരുമിറ്റക്കോട്,തൃത്താല,വണ്ടാഴി,വാണിയംകുളം,വെള്ളിനേഴി പഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകളിലും ലേക് ഡൗണ്‍ ഏര്‍ പ്പെടുത്തി.പാലക്കാട് നഗരസഭ 18,ഒറ്റപ്പാലം 3,12,13,31,34,35, മണ്ണാര്‍ ക്കാട് 2,3,7,10,20,24,26,ചെര്‍പ്പുളശ്ശേരി 3,6,14,ചിറ്റൂര്‍ തത്തമംഗലം 6,18,24,27,28,പട്ടാമ്പി 11,15,22,ഷൊര്‍ണൂര്‍ 2,3,11,12,13,14,17,18,19,20, 21,27,28,29,30,32,33 എന്നീ വാര്‍ഡുകളുമാണ് സമ്പൂര്‍ണ ലോക്ഡൗണി ലായത്.
മണ്ണാര്‍ക്കാട് മേഖലയില്‍ കോട്ടോപ്പാടം പഞ്ചായത്തിലെ കൊടു വാളിപ്പുറം,തച്ചമ്പാറ പഞ്ചായത്തിലെ കൂറ്റമ്പാടം, കോഴിയോ ട്,പിച്ചളമുണ്ട,പൊന്നങ്കോട്,നെടുമണ്ണ,തച്ചനാട്ടുകര പഞ്ചായത്തിലെ കുറുമാലിക്കാവ്,തെങ്കര പഞ്ചായത്തിലെ കൊറ്റിയോട് വാര്‍ഡുകള്‍ മൈക്രോ കണ്ടെയന്‍മെന്റ് സോണുകളാണ്.
സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രദേശങ്ങളില്‍ ജനങ്ങള്‍ക്ക് ഭക്ഷണ സാധ നങ്ങള്‍ അടക്കം എത്തിച്ചു കൊടുക്കാന്‍ ആര്‍ആര്‍ടി മറ്റു വളണ്ടി യര്‍മാര്‍ എന്നിവരുടെ സേവനം ഉറപ്പാക്കണം.അവശ്യ സേവനങ്ങ ള്‍ക്കും ആശുപത്രി യാത്രകള്‍ക്കും മാത്രമേ പുറത്തിറങ്ങാവൂ. അവ ശ്യ സാധന വില്‍പ്പന കടകള്‍ രാവിലെ ഏഴു മണി മുതല്‍ ഉച്ചയ്ക്കു രണ്ട് വരെ മാത്രം പ്രവര്‍ത്തിക്കാം.ഹോം ഡെലിവറി മാത്രം.പുതിയ നിയന്ത്രണപ്പട്ടിക പുറത്തിറക്കിയതോടെ ഇതിലുള്‍പ്പെടാത്ത പ്ര ദേശങ്ങളിലെ സമ്പൂര്‍ണ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലി ച്ചിട്ടുണ്ട്.മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അവശ്യവസ്തു ക്കള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴു മണി മുതല്‍ വൈകീട്ട് ഏഴു വരെ തുറക്കാം.ഹോം ഡെലിവറി മാത്രം.അനാവശ്യ യാത്ര പാടില്ല.