മണ്ണാര്‍ക്കാട്: നഗരത്തിലെ നടമാളിക റോഡിന്റെ ശോച്യാവസ്ഥക്ക് ഉടന്‍ പരിഹരം കാണണമെന്നാവശ്യപ്പെട്ട് എന്‍ സി പി പ്രതിഷേധ സമരം നടത്തി.പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന റോഡ് യാത്രാദുരിതം തീര്‍ക്കുകയാണ്.പ്രതിദിനം നൂറ് കണക്കിന് വാഹനങ്ങളും യാത്ര ക്കാരും സഞ്ചരിക്കുന്ന പാതയാണിത്.റോഡ് നവീകരണത്തിനായി ഫണ്ട് വകയിരുത്തിയിട്ടുണ്ടെങ്കിലും പ്രവൃത്തികള്‍ വൈകുക യാ ണ്.ദേശീയപാതയില്‍ നിന്നും സിപിഎം ഏരിയ കമ്മിറ്റി ഓഫീസ്, വില്ലേജ് ഓഫീസ് ജംങ്ഷന്‍ വഴി താലൂക്ക് ആശുപത്രിയിലേക്കെ ത്തുന്നതാണ് ഈ റോഡ്.നഗരത്തിലുണ്ടാകുന്ന ഗതാഗതകുരുക്കില്‍ നിന്നും രക്ഷപ്പെടാന്‍ ഈ വഴിയാണ് വാഹനയാത്രക്കാര്‍ തെരഞ്ഞെ ടുക്കുക.എത്രയും വേഗം പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ശക്തമായ സമരവുമായി രംഗത്ത് വരുമെന്ന് എന്‍സിപി മുന്നറിയിപ്പു നല്‍കി. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സദക്കത്തുള്ള പടലത്ത് ഉദ്ഘാടനം ചെയ്തു.മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് ഹസ്സന്‍ കോയ അധ്യക്ഷനാ യി.പിസി ഹൈദരലി,റിയാസ്,പ്രിന്‍സ് രാധാകൃഷ്ണന്‍,വിജയകുമാര്‍ എന്നിവര്‍ സംബന്ധിച്ചു.