മണ്ണാര്‍ക്കാട്:നഗരസഭയില്‍ കേടായ തെരുവുവിളക്കുകള്‍ പ്രവര്‍ത്ത നക്ഷമമാക്കാത്തതില്‍ പ്രതിഷേധിച്ച് നഗരസഭാ സെക്രട്ടറിയെ നഗ രസഭ അംഗം അരുണ്‍കുമാര്‍ പാലക്കുറുശ്ശിയുടെ നേതൃത്വത്തി ല്‍ ഉപരോധിച്ചു.സെക്രട്ടറിയുടെ ചേമ്പറില്‍ മണ്ണെണ്ണ വിളക്കും മെഴു കുതിരിയും കത്തിച്ച് പ്രതിഷേധിച്ചു.
മണ്ണാര്‍ക്കാട് നഗരസഭയിലെ തെരുവുവിളക്കുകള്‍ കണ്ണടച്ചിട്ട് മാസ ങ്ങളായി.തകരാറിലായ തെരുവുവിളക്കുകള്‍ നന്നാക്കുന്നതിനാവ ശ്യമായ നടപടികള്‍ നഗരസഭയുടെ ഭാഗത്ത് നിന്നും വേഗത്തിലു ണ്ടാകാത്തത് പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു.നഗരത്തോട് ചേര്‍ന്നുള്ള ഉഭയമാര്‍ഗം വാര്‍ഡില്‍ മാത്രം ഇരുപതിലധികം തെരു വു വിളക്കുകളാണ് തകരാറിലായത്.മഴക്കാലമായതിനാലും സമീപ പഞ്ചായത്തുകളില്‍ മോഷ്ടാക്കളുടെ ശല്ല്യമുണ്ടായ സാഹചര്യത്തി ലും തെരുവുവിളക്കുകളുടെ കാര്യത്തില്‍ എത്രയും വേഗം നടപടി യെടുക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാസം ഉഭയമാര്‍ഗം വാര്‍ഡ് കൗണ്‍സിലറായ അരുണ്‍കുമാര്‍ പാലക്കുറുശ്ശി സെക്രട്ടറിക്ക് നിവേ ദനവും നല്‍കിയിരുന്നു.എന്നാല്‍ നടപടയുണ്ടാകാത്ത സാഹചര്യ ത്തിലാണ് ഉപരോധ സമരവുമായി കൗണ്‍സിലറും സംഘവും നഗര സഭാ ഓഫീസിലെത്തിയത്.
തുടര്‍ന്ന് നഗരസഭ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ബാലകൃഷ്ണനെ ത്തി കൗണ്‍സിലറുമായി ചര്‍ച്ച നടത്തുകയും നഗരസഭ ചെയര്‍മാ നേയും വൈസ് ചെയര്‍പേഴ്‌സണേയും സെക്രട്ടറിയുടെ ചേമ്പറി ലേക്ക് വിളിച്ചു വരുത്തി സെക്രട്ടറിയേട് വിഷയത്തില്‍ അടിയന്ത രമായി തീരുമാനമെടുക്കാന്‍ ആവശ്യപ്പെട്ടു.തെരുവു വിളക്കുകള്‍ അറ്റകുറ്റപണി നടത്തുന്നതിന് പുതിയ ടെണ്ടര്‍ വെയ്ക്കാമെന്നും ഇരുപത് ദിവസം കൊണ്ട് അറ്റകുറ്റ പണി ആരംഭിക്കാമെന്നും ഉറപ്പു നല്‍കിയിട്ടുള്ളതായി അരുണ്‍കുമാര്‍ അറിയിച്ചു.ഉഭയമാര്‍ഗം വാര്‍ ഡിലെ തെരുവുവിളക്കുകള്‍ ഇതിന് മുമ്പ് നന്നാക്കുന്നതിനുള്ള നടപ ടി ചെയര്‍മാനും സെക്രട്ടറിയും ചര്‍ച്ച ചെയ്ത് തീരുമാനമുണ്ടാക്കാമെ ന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ സമരം അവസാനിപ്പിക്കു കയായിരുന്നു.
യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അജേഷ് എം,നിയോജക മണ്ഡലം സെക്രട്ടറി രമേഷ് ഗുപ്ത,കോണ്‍ഗ്രസ് നേതാക്കളായ ചെ ങ്ങോടന്‍ ബഷീര്‍,സിപി ബഷീര്‍,ടിജോ ജോസ്,അനീഫ പെരി ഞ്ചോളം,വിജേഷ് തോരാപുരം,അര്‍ജുന്‍ പുളിയത്ത് എന്നിവര്‍ നേതൃത്വം നല്‍കി.