മണ്ണാര്‍ക്കാട്: പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെ മറികടന്ന് എസ്എസ്എല്‍സി പരീക്ഷയില്‍ സമ്പൂര്‍ണ എപ്ലസ് നേടിയ നേപ്പാള്‍ കുടുംബാംഗമായ സുനിമോള്‍ സുരേഷിനെ എന്‍വൈസി മണ്ണാര്‍ ക്കാട് ബ്ലോക്ക് കമ്മിറ്റി അനുമോദിച്ചു.എന്‍സിപി സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎ റസാഖ് മൗലവി മൊമെന്റോ കൈമാറി. എന്‍വൈ സി ബ്ലോക്ക് പ്രസിഡന്റ് ഇബ്രാഹിം ബാദുഷ പിസി അധ്യക്ഷനായി. എന്‍സിപി ബ്ലോക്ക് പ്രസിഡന്റ് സദക്കത്തുള്ള പടലത്ത്,എന്‍സ് സി ജില്ലാ പ്രസിഡന്റ് നസീര്‍ പടിഞ്ഞാറേതില്‍,എന്‍എസ് സി ജില്ലാ സെക്രട്ടറി ഷെരീഫ് കെപി,എന്‍എല്‍സി നേതാവ് ഹൈദരലി, ഹാസിന്‍ എന്നിവര്‍ സംബന്ധിച്ചു.

മണ്ണാര്‍ക്കാട് നവാര്‍ ഷോപ്പിങ് കോംപ്ലക്‌സിലെ സുരക്ഷാ ജീവന ക്കാരന്‍ സുരേഷിന്റെയും മഞ്ജുവിന്റേയും മകളാണ് സുനി മോള്‍.മണ്ണാര്‍ക്കാട് എംഇഎസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാ ര്‍ത്ഥിനിയാണ്.അച്ഛനും അമ്മയും നേപ്പാള്‍ സ്വദേശികളാണെ ങ്കിലും സുനിമോള്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം മണ്ണാര്‍ക്കാടാണ്. നേപ്പാളില്‍ ഇതുവരെ പോയിട്ടില്ല.എയര്‍ ഹോസ്റ്റസ് ആവുകയാണ് സുനിമോളുടെ ലക്ഷ്യം.അല്ലെങ്കില്‍ മെഡിക്കല്‍ മേഖലയില്‍ ജോലി കണ്ടെത്തണമെന്നാണ് ആഗ്രഹം.ഇതിനായുള്ള പ്രയത്‌നത്തിലാണ് സുനിമോള്‍.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!