പാലക്കാട്: മലമ്പുഴ ഗവ. വനിതാ ഐ.ടി.ഐയില്‍ 2021 ഓഗസ്റ്റിലെ അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് സെമസ്റ്റര്‍/ വാര്‍ഷിക പ്രാക്ടിക്കല്‍, എഞ്ചി നീയറിംഗ് ഡ്രോയിംഗ് (സപ്ലിമെന്ററി) പരീക്ഷകളില്‍ പങ്കെടുക്കു ന്നതിന് അപേക്ഷിക്കാം. ഓഗസ്റ്റ് എട്ടിനകം നിശ്ചിത മാതൃകയിലു ള്ള അപേക്ഷ സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. അപേ ക്ഷാ ഫീസ് 170 രൂപ. അപേക്ഷയോടൊപ്പം 0230 ലേബര്‍ ആന്‍ഡ് എംപ്ലോയ്മെന്റ്-00-800-അദര്‍ റസീപ്്റ്റ്സ്-88-അദര്‍ ഐറ്റംസ് എന്ന ശീര്‍ഷകത്തില്‍ ഫീസ് അടച്ച അസല്‍ ചെലാന്‍, അതത് സെമസ്റ്റര്‍/വാര്‍ഷിക പരീക്ഷയ്്ക്ക് തൊട്ട് മുന്‍പ് ലഭിച്ച ഹാള്‍ടിക്കറ്റിന്റെ പകര്‍പ്പ്, എസ്.എസ്.എല്‍.സി മാര്‍ക്ക് ലിസ്റ്റ് പകര്‍പ്പ്, പ്രാക്ടിക്കല്‍ പരീക്ഷയില്‍ മെഷീനുകളില്‍ പ്രായോഗിക പരീക്ഷ ചെയ്യേണ്ടവര്‍ പരീക്ഷയ്ക്ക് മുന്‍പ് 110 രൂപ ജാമ്യനിക്ഷേപം തുകയായി പ്രാക്ടിക്കല്‍ ടെസ്റ്റിന് മുന്‍പ് ബന്ധപ്പെട്ട പ്രിന്‍സിപ്പാള്‍മാരെ ഏല്‍പ്പിക്കേണ്ടതും ടെസ്റ്റിന് ശേഷം ബാധ്യതകള്‍ ഇല്ലാത്തപക്ഷം തുക തിരികെ നല്‍കുമെന്നും പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0491-2815181,678651