മണ്ണാര്‍ക്കാട്: സംസ്ഥാന കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ കര്‍ഷക തൊഴിലാളികളുടെ മക്കള്‍ക്ക് 2020 – 21 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ അവാര്‍ഡിന് ഉന്നത വിദ്യാഭ്യാസ ത്തിന് അര്‍ഹത നേടിയ കുട്ടികളുടെ മാതാപിതാക്കളില്‍ അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളില്‍ സ്റ്റേറ്റ് സിലബസില്‍ പഠിച്ച് 2021 മാര്‍ച്ചില്‍ നടന്ന എസ്.എസ്.എല്‍.സി/ടി.എച്ച്.എസ്.എല്‍.സി പരീക്ഷയില്‍ ആദ്യ അവസരത്തില്‍ എല്ലാ വിഷയത്തിലും 80 ഉം അതില്‍ കൂടുതല്‍ ശതമാനം മാര്‍ക്ക് നേടിയ കുട്ടികളുടെ മാതാ പിതാക്കള്‍ക്കും, 2020 – 21 അധ്യയന വര്‍ഷത്തില്‍ ഹയര്‍ സെക്കന്‍ ഡറി / വി.എച്ച്.എസ്.സി അവസാന വര്‍ഷ പരീക്ഷയില്‍ 90 ശതമാ നം മാര്‍ക്ക് നേടി ആദ്യ അവസരത്തില്‍ പരീക്ഷ പാസായ വിദ്യാര്‍ ത്ഥികള്‍ക്കും അപേക്ഷിക്കാം. അണ്‍ എയ്ഡഡ് വിദ്യാര്‍ത്ഥികളെ പരിഗണിക്കുന്നതല്ല.
ക്ഷേമനിധി അംഗങ്ങള്‍ 2021 മാര്‍ച്ചില്‍ കുറഞ്ഞത് 12 മാസത്തെ അംഗത്വം പൂര്‍ത്തീകരിച്ചവരായിരിക്കണം. പരീക്ഷാ സമയത്ത് രണ്ട് വര്‍ഷത്തെ അംശാദായ കുടിശ്ശിക ഉണ്ടാകരുതെന്നും അപേ ക്ഷ തിയ്യതിയില്‍ ഡിജിറ്റലൈസേഷന്‍ നടപടി പൂര്‍ത്തിയാക്കാ ത്തവരുടെ അപേക്ഷകള്‍ പരിഗണിക്കുന്നതല്ലെന്നും ജില്ലാ എക്സി ക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കുടിശ്ശിക ഉണ്ടെങ്കില്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് മുന്‍പായി അടച്ച് തീര്‍ക്കണം. അപേക്ഷയോ ടൊപ്പം എസ്.എസ്.എല്‍.സി / ഉന്നത വിദ്യാഭ്യാസത്തിന്റെ മാര്‍ക്ക് ലിസ്റ്റ് സ്വയം സാക്ഷ്യപ്പെടുത്തിയത്, ക്ഷേമനിധി പാസ് ബുക്ക്, ബാങ്ക് പാസ് ബുക്ക് (ജോയിന്റ് അക്കൗണ്ട് സ്വീകാര്യമല്ല), ആധാര്‍ കാര്‍ഡ് സഹിതം ഓഗസ്റ്റ് 31 ന് വൈകിട്ട് അഞ്ചനകം അപേക്ഷ സമര്‍പ്പിക്കാം. പേര്, വിലാസം എന്നിവയില്‍ വ്യത്യാസമുണ്ടെങ്കില്‍ വണ്‍ ആന്റ് സെയിം സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഫോണ്‍:- 0491 2530558.