മണ്ണാര്‍ക്കാട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഫെറ്റോ മണ്ണാര്‍ക്കാട് താലൂക്ക് കമ്മിറ്റി മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ ധര്‍ണ നടത്തി. ഗസറ്റഡ് ഓഫീസേഴ്സ് സംഘ് മുന്‍ ജില്ലാ സെക്രട്ടറി എച്ച്.കെ. കൃ ഷ്ണന്‍ ഉദ്ഘാടനം ചെയ്തു.ദേശീയ അധ്യാപക പരിക്ഷത്ത് മണ്ണാര്‍ക്കാട് വിദ്യഭ്യാസ ജില്ല പ്രസിഡണ്ട് പി.വിജയന് അധ്യക്ഷനായി. കെ.കൃഷ്ണ ദാസ്,പി.ജയരാജ്,വി.സുനില്‍ കൃഷ്ണന്,എ.ശ്രീലാല്‍,ശശി തുടങ്ങിയ വര് സംസാരിച്ചു.
പങ്കാളിത്ത പെന്ഷന് പിന്‍വലിക്കുക, ലീവ് സറണ്ടര്‍ അനുവദിക്കു ക ,11-ാം ശമ്പള പരിഷ്ക്കരണ ശുപാര്‍ശകളിലെ അപാകതകള്‍ പരി ഹരിക്കുക, മുഴുവന്‍ ജീവനക്കാര്‍ക്കും ബോണസ് അനുവദിക്കുക ,കോവിഡ് വാക്സിനേഷന് കാര്യക്ഷമമാക്കുക ,ഓണ്‍ലൈന്‍ പഠന സൗകര്യം എല്ലാ കുട്ടികള്‍ക്കും ലഭ്യമാക്കുക ,സ്ത്രീ സുരക്ഷ ഏര് പ്പെടുത്തുക ,അഴിമതിക്കാര്‍ക്കെതിരെ ശക്തമായ നിയമ നടപടിക ള്‍ സ്വീകരിക്കുക ,മെഡിസെപ്പ് പദ്ധതി ഉടന്‍ നടപ്പിലാക്കുക തുട ങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.