അഗളി: കാട്ടാന ശല്ല്യം രൂക്ഷമായ പ്രദേശത്തേക്ക് കാട്ടുവഴികളിലൂ ടെ മൂന്ന് കിലോമീറ്റര്‍ കാല്‍നടയായി താണ്ടിയെത്തി തൊഴിലുറപ്പ് തൊഴിലാളികളെ ആന്റിജന്‍ പരിശോധനക്ക് വിധേയരാക്കി ആ രോഗ്യ പ്രവര്‍ത്തകര്‍.ഷോളയൂര്‍ കുടുംബാരോഗ്യകേന്ദ്രത്തിലെ ആ രോഗ്യപ്രവര്‍ത്തകരാണ് ജീവന്‍ പണയം വെച്ച് കോവിഡിനെതിരാ യ പോരാട്ടത്തില്‍ അണി നിരന്നത്.

കോവിഡ് ബാധിതര്‍ കൂടുതലായതിനെ തുടര്‍ന്ന് മൈക്രോ കണ്ടെ യ്ന്റ്‌മെന്റ് സോണായി മാറിയ ആനക്കട്ടി വാര്‍ഡിലെ കുലുക്കൂര്‍ ഭാ ഗത്താണ് തൊഴിലുറപ്പ് തൊഴിലാളികള്‍ക്കായി ക്യാമ്പ് ഒരുക്കിയത്. ഇവിടേക്ക് പരിശോധന സാമഗ്രികളും കസേരകളുമെല്ലാം പൊരി വെയിലത്ത് തലയില്‍ ചുമന്ന് എത്തിച്ചാണ് പരിശോധനക്ക് സൗക ര്യമൊരുക്കിയത്.50 തൊഴിലാളികളെ ആന്റിജന്‍ പരിശോധനക്ക് വിധേയരാക്കിയതില്‍ മുഴുവന്‍ പേരുടേയും ഫലം നെഗറ്റീവായി. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.മുഹമ്മദ് മുസ്തഫ നേതൃത്വം നല്‍കിയ സംഘത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗോപകുമാര്‍,സ്റ്റാഫ് നഴ്‌സ് ജിയേഷ്,അമ്പിളി,വാര്‍ഡ് മെമ്പര്‍ വേലമ്മാള്‍,ആശാവര്‍ക്കര്‍ ഗായത്രി എന്നിവര്‍ പങ്കെടുത്തു.

തമിഴ്‌നാടിനോട് അതിര്‍ത്തി പങ്കിടുന്ന ഷോളയൂര്‍ ഗ്രാമ പഞ്ചായ ത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പഞ്ചായത്തും ആരോഗ്യവകുപ്പും നിതാന്ത ജാഗ്രതയാണ് പുലര്‍ത്തി വരുന്നത്.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയപ്പോള്‍ ഏറെ നാള്‍ അഞ്ച് ശതമാനത്തില്‍ തഴെ നി ന്നിരുന്ന താലൂക്കിലെ ഏക പഞ്ചായത്തായിരുന്നു ഷോളയൂര്‍. എ ന്നാല്‍ വീണ്ടും കോവിഡ് ബാധിതരുടെ എണ്ണം ഉയര്‍ന്നതിനെ തുടര്‍ ന്ന് താഴ്ന്ന കാറ്റഗറിയിലേക്ക് പഞ്ചായത്ത് എത്തി.ഇതോടെയാണ് പ്രതിരോധം കൂടുതല്‍ ശക്തിപ്പെടുത്തിയത്.നിലവില്‍ ആനക്കട്ടി, ചുണ്ടംകുളം വാര്‍ഡുകള്‍ മാത്രമാണ് മൈക്രോ കണ്ടെയ്ന്റ്‌മെന്റ് സോണുകളായി ഉള്ളത്.ഇവിടങ്ങളില്‍ നിയന്ത്രണങ്ങളും ജാഗ്രതയും കര്‍ശനമായി തുടരുന്നുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!