അലനല്ലൂര്‍: ബാംഗ്ലൂര്‍ ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന ദേശീയ സെമിനാറില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹൈസ്‌കൂള്‍ അധ്യാപകന്‍ അച്ചു തന്‍ പനച്ചിക്കുത്തിന് സ്‌കൂള്‍ പി.ടി.എ, എം.പി.ടി.എ, എസ്.എസ്. സി, സ്റ്റാഫ് കൗണ്‍സില്‍ എന്നിവയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി.വിദ്യാഭ്യാസ സാമൂഹ്യ ശാക്തീകരണ സംരഭങ്ങളുടെ ഭാഗ മായി ആഗസ്റ്റ് 7,8 തിയ്യതികളിലായി ബാംഗ്ലൂര്‍ ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന ദേശീയ സെമിനാര്‍ നടക്കുന്നത്.’ഭിന്ന ശേഷിയുള്ള കുട്ടികളുടെ വിദ്യാഭ്യാസം’ എന്ന വിഷയത്തില്‍ അച്യു തന്‍ പനച്ചിക്കുത്ത് പ്രബന്ധം അവതരിപ്പിക്കും.പി.ടി.എ. ആക്ടിംഗ് പ്രസിഡന്റ് സക്കീര്‍ നാലുകണ്ടം ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ കെ.കെ.രാജ്കുമാര്‍ അധ്യക്ഷത വഹിച്ചു.പ്രധാനാധ്യാപകന്‍ എന്‍.അ ബ്ദുന്നാസര്‍, ഡെപ്യൂട്ടി ഹെഡ്മാസ്റ്റര്‍ പി.അബ്ദുന്നാസര്‍, സ്റ്റാഫ് സെക്ര ട്ടറി വി.പി.അബൂബക്കര്‍, അധ്യാപകരായ ടി.കെ. മുഹമ്മദ് ഹനീഫ, പി.അബ്ദുള്‍ ലത്തീഫ്, സി.നഫീസ, കെ.ടി.സിദ്ദീഖ്, കെ.യുനസ് സ ലീം, അബ്ദുള്ള, പി.അബ്ദുസ്സലാം, റഫീഖ് പാക്കത്ത്, എം.ജിജേഷ്, പി. ദിവ്യ, കബീര്‍, പി. അച്ചുതന്‍ എന്നിവര്‍ സംസാരിച്ചു.