മണ്ണാര്‍ക്കാട്: പൊതുജന പങ്കാളിത്തത്തോടെ മണ്ണാര്‍ക്കാട് നഗരസഭ നടത്തുന്ന സമ്പൂര്‍ണ വാക്സിനേഷന്റെ രണ്ടാമത്തെ ദ്വിദിന ക്യാമ്പി ന് ന്യൂ അല്‍മ ഹോസ്പിറ്റലില്‍ തുടക്കമായി.ആദ്യ ദിനം 215 പേര് ക്യാ മ്പില്‍ പങ്കെടുത്ത് കോവിഡ് പ്രതിരോധ കുത്തിവെപ്പെടുത്തു. ശനി യാഴ്ചയും ക്യാമ്പ് തുടരും.ആകെ 500 പേര്‍ക്കാണ് നഗരസഭ രണ്ടാമ ത്തെ ക്യാമ്പില്‍ വാക്സിന് നല്‍കുന്നത്.ന്യൂ അല്‍മ ആശുപത്രി \യി ല്‍ കോവിഷീല്‍ഡ് വാക്സിനേഷന് പുരോഗമിക്കുകയാണ്. കഴി ഞ്ഞ ചൊവ്വാഴ്ച മുതലാണ്ആശുപത്രിയില് കോവീഷീല്‍ഡ് വാക്സി നേഷന്‍ ആരംഭിച്ചത്.ആറായിരം ഡോസ് വാക്സിനാണ് ആശുപത്രിക്ക് ലഭ്യമായിട്ടുള്ളത്.ഇതില്‍ ആദ്യഘട്ടത്തില്‍ 1500 പേര്‍ക്ക് സാമൂഹ്യ പ്രതിബദ്ധത മുന്‍നിര്‍ത്തി സര്‍വീസ് ചാര്‍ജ്ജ് ഒഴിവാക്കിയാണ് നല് കി വരുന്നത്.ഇതുവരെ ആയിരത്തിന് മുകളില്‍ ആളുകള്‍ ന്യൂ അല്‍ മ ഹോസ്പിറ്റലിലെത്തി കോവീഷീല്‍ഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്. കോവിന്‍ സൈറ്റിലൂടെ ഓണ്‍ലൈനായും ആവശ്യമായ രേഖകള്‍ സഹിതം നേരിട്ടും വാക്സിന് കേന്ദ്രത്തിലെത്തി വാക്സീന് സ്വീകരി ക്കാം.ബുക്കിങ്ങിനായി 8921574176 എന്ന നമ്പറില്‍ ബന്ധപ്പെടാം.