കാഞ്ഞിരപ്പുഴ: കാഞ്ഞിരപ്പുഴയിലൂടെ രാത്രിയില്‍ വേട്ടനായ്ക്കളു മായി നീങ്ങിയ നായാട്ടു സംഘത്തിലെ ഒരാള്‍ വനംവകുപ്പിന്റെ പിടിയിലായി.വേട്ടക്കായി ഉപയോഗിച്ചിരുന്ന ആയുധങ്ങളും കണ്ടെ ടുത്തു.മുതുകുര്‍ശ്ശി സ്വദേശി ഷൈന്‍ (20) ആണ് പിടിയിലായത്. ഷൈനിനൊപ്പമുണ്ടായിരുന്ന മുതുകുര്‍ശ്ശി സ്വദേശികളായ സുന്ദര ന്‍,മനു,മനീഷ്,അജിന്‍,അജിത് എന്നിവര്‍ ഒളിവില്‍ പോയതായും ഇവര്‍ക്കായി അന്വേഷണം ആരംഭിച്ചതായും വനംവകുപ്പ് അറിയി ച്ചു.ഷൈനിനെ ചോദ്യം ചെയ്തതില്‍ നിന്നും കഴിഞ്ഞ മാസം കാട്ടു പന്നിയെ വേട്ടയാടിയതായി വിവരം ലഭിച്ചിട്ടുണ്ട്.വനത്തില്‍ അതിക്രമിച്ച് കടന്നതിനും കാട്ടുപന്നിയെ വേട്ടയാടിയതിനുമാണ് കേസെടുത്തിരിക്കുന്നതെന്ന് പാലക്കയം ഫോറസ്റ്റ് സ്‌റ്റേഷന്‍ ഡെപ്യുട്ടി റേഞ്ച് ഓഫീസര്‍ സുമേഷ് പറഞ്ഞു.കാഞ്ഞിരപ്പുഴ ഡാം പരിസരത്താണ് ഇവര്‍ നായാട്ടു നടത്തുന്നതത്രേ.കഴിഞ്ഞ ദിവസമാണ് വേട്ട നായ്ക്കളുമായി കാഞ്ഞിരപ്പുഴ ഇറിഗേഷന്‍ ക്വാര്‍ട്ടേഴ്‌സിന് സമീപത്ത് കൂടി സംഘം നീങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നത്.ഇത് സാമൂഹ്യമാധ്യങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തിരുന്നു.ഇതേ തുടര്‍ന്നാണ് വനംവകുപ്പ് അന്വേഷണം ആരംഭിച്ചത്.മുതുകുര്‍ശ്ശി ഭാഗത്ത് വച്ച് പാലക്കയം ഫോറസ്റ്റ് സ്‌റ്റേഷന്‍ ഓഫീസര്‍ സുമേഷ്,സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ ശ്രീനിവാസ്,ഗിരീഷ്,ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ സുരേന്ദ്രന്‍,വിനോദ്,സുരേഷ് ബാബു,അപര്‍ണ എന്നിവരുടെ നേതൃത്വത്തില്‍ ഷൈനിനെ പിടികൂടിയത്.ഇയാള നാളെ കോടതിയില്‍ ഹാജരാക്കും.