മണ്ണാര്‍ക്കാട്: സംസ്ഥാന മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ അംശാദായം സബ് പോസ്റ്റോഫീസുകള്‍ വഴി ഓണ്‍ ലൈനായി അടയ്ക്കണമെന്ന് ചെയര്‍മാന്‍ എം.പി അബ്ദുള്‍ ഗഫൂര്‍ അറിയിച്ചു. അംശാദായം ഓഫീസില്‍ നേരിട്ട് സ്വീകരിക്കില്ല. ഇ തിനായി ഏതെങ്കിലും വ്യക്തികള്‍, യൂണിയനുകള്‍ , ഏജന്‍സികള്‍ എന്നിവയെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും ചെയര്‍മാന്‍ അറിയിച്ചു. പ്രതിമാസം 100 രൂപ നിരക്കില്‍ വര്‍ഷത്തില്‍ ഒന്നിച്ചോ തവണക ളായോ അംശാദായം അടയ്ക്കാം. ക്ഷേമനിധിയില്‍ അംശാദായം അടയ്ക്കുന്നതിനും യൂണിയനില്‍ ചേര്‍ക്കുന്നതിനും തത്പരകക്ഷി കള്‍ കമ്മീഷന്‍ കൈപ്പറ്റുന്നതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തി ലാണ് അറിയിപ്പ് നല്‍കുന്നതെന്ന് ചെയര്‍മാന്‍ പറഞ്ഞു.