മണ്ണാര്‍ക്കാട്:നഗരസഭയില്‍ ഉഭയമാര്‍ഗം വാര്‍ഡിലെ തെരുവുവിള ക്കുകള്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്നാവശ്യപ്പെട്ട് വാര്‍ഡ് കൗണ്‍ സിലര്‍ അരുണ്‍കുമാര്‍ പാലക്കുറുശ്ശി നഗരസഭ സെക്രട്ടറിക്ക് പരാ തി നല്‍കി.കഴിഞ്ഞ മൂന്ന് മാസത്തോളമായി വാര്‍ഡിലെ പലഭാഗ ങ്ങളിലുമുള്ള തെരുവു വിളക്കുകള്‍ പ്രവര്‍ത്തന രഹിതമായിട്ട്. ജന ങ്ങള്‍ പരാതി ബോധിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ നഗരസഭ സെക്രട്ടറിയോട് വിഷയം അവതരിപ്പിച്ചപ്പോഴും അനുകൂല നടപടി യുണ്ടായില്ലെന്ന് അരുണ്‍കുമാര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. മഴക്കാലമായതിനാലും കള്ളന്‍മാരുടെ ശല്ല്യം അയല്‍ പഞ്ചായത്തു കളിലുള്‍പ്പടെയുണ്ടായ സാഹചര്യത്തില്‍ പ്രശ്‌നത്തിന് എത്രയും വേഗം പരിഹാരം കാണണം.നടപടിയുണ്ടാകാത്ത പക്ഷം വാര്‍ഡി ലെ ജനങ്ങളുടെ സഹകരണത്തോടെ നഗരസഭയില്‍ ശക്തമായ സമരത്തിന് നേതൃത്വം നല്‍കേണ്ടി വരുമെന്നും അരുണ്‍കുമാര്‍ സെക്രട്ടറിക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി.