മണ്ണാര്‍ക്കാട്:പൊന്നുപോലത്തെ മനസ്സാണ് നാട്ടുകാര്‍ പൊന്നു ഏട്ടന്‍ എന്ന് വിളിക്കുന്ന നെല്ലിപ്പുഴ സ്വദേശി നഞ്ചപ്പന്റേത്. ആണ്ടിപ്പാട ത്ത് തന്റെ ഉടമസ്ഥതയിലുള്ള ഈശ്വരി കോംപ്ലക്‌സിലെ കടമുറി കള്‍ക്ക് മൂന്ന് മാസത്തെ വാടക ഒഴിവാക്കി നല്‍കിയാണ് ആ മനസ്സി ന്റെ വലിപ്പം പ്രവൃത്തിയിലൂടെ തെളിയിച്ചത്.കോവിഡ് നിയന്ത്ര ണങ്ങളില്‍ വ്യാപാരം വഴിമുട്ടിയ കോംപ്ലക്‌സിലെ വ്യാപാരികളുടെ ജീവിതപ്രതിസന്ധി കണ്ടാണ് വാടക ഒഴിവാക്കി നല്‍കാന്‍ നഞ്ചപ്പന്‍ തയ്യാറായത്.മെയ്,ജൂണ്‍,ജൂലായ് മാസത്തെ വാടകയാണ് ഒഴിവാക്കി നല്‍കിയത്.കഴിഞ്ഞ വര്‍ഷവും ലോക് ഡൗണില്‍ കടമുറികള്‍ക്ക് വാടക ഒഴിവാക്കി നല്‍കി നഞ്ചപ്പന്‍ മാതൃകയായിരുന്നു.സിപിഎം നെല്ലിപ്പുഴ ബ്രാഞ്ച് സെക്രട്ടറിയാണ് നഞ്ചപ്പന്‍.