അഗളി: കാട്ടാനയുടെ മുന്നിലകപ്പെട്ട യാത്രക്കാര്‍ അത്ഭുതകരായി രക്ഷപ്പെട്ടു.പാലൂര്‍ സ്‌കൂളിന് സമീപം കഴിഞ്ഞ ദിവസം വൈകീട്ടോ ടെയാണ് കാട്ടാന ഇറങ്ങിയത്.രണ്ട് വാഹനങ്ങള്‍ ആക്രമിക്കപ്പെട്ടു. പാക്കുളം സ്വദേശി ഷിന്റോ ഏലിയാസ്,അടിയേക്കണ്ടിയൂര്‍ ജോ ബി എന്നിവരുടെ കാറിന് നേരെ പാഞ്ഞടുത്ത ആന കൊമ്പ് കൊണ്ട് ബോണറ്റില്‍ കുത്തുകയായിരുന്നു.വാഹനത്തിന്റെ ബംബറിന് തക രാര്‍ സംഭവിച്ചു.പാലൂരിലെ ബന്ധുവീട്ടില്‍ നിന്നും ബൈക്കില്‍ തി രി ച്ച് പോവുകയായിരുന്ന രണ്ട് പേരും കാട്ടാനയുടെ മുമ്പില്‍ അക പ്പെട്ടിരുന്നു.മേലേ കണ്ടിയൂര്‍ സ്വദേശികളായ രാജു,മുരുകന്‍ എന്നി വര്‍ ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.പ്രദേശത്ത് കാട്ടാനശല്ല്യം രൂക്ഷമാണ്.മാസങ്ങള്‍ക്ക് മുമ്പ് പാലൂര്‍ ഊരിലേക്ക് പ്രവേശിച്ച കാട്ടാ ന പുറത്തിറങ്ങാന്‍ കഴിയാതെ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു.ഒടുവില്‍ ഊരുകാര്‍ പ്രയാസപ്പെട്ട് പുറത്തേക്ക് ഓടിച്ചെങ്കിലും വലിയനാശ നഷ്ടങ്ങളാണ് കാട്ടാന ഊരിലുണ്ടാക്കിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!