മണ്ണാര്‍ക്കാട്: ടിപിആര്‍ അടിസ്ഥാനമാക്കിയുള്ള ലോക്ഡൗണ്‍ സമ്പ്രദാ യം ഉപേക്ഷിച്ചതോടെ മണ്ണാര്‍ക്കാട് മേഖലയില്‍ സമ്പൂര്‍ണ ലോക് ഡൗണ്‍ നീങ്ങിയത് എട്ടു തദ്ദേശ സ്ഥാപനങ്ങളില്‍.കഴിഞ്ഞ ആഴ്ച വ രെ ട്രിപ്പിള്‍ ലോക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ നിലനി ന്നിരുന്ന മണ്ണാര്‍ക്കാട് നഗരസഭ, കോട്ടോപ്പാടം, തെങ്കര, കുമരംപു ത്തൂര്‍,കരിമ്പ,കാഞ്ഞിരപ്പുഴ,തച്ചനാട്ടുകര,അഗളി തുടങ്ങിയ പഞ്ചാ യത്തുകള്‍ക്കാണ് ലോക് ഡൗണ്‍ ഇളവുകള്‍ ആശ്വാസത്തിലേക്ക് വഴിതുറന്നത്.
അതേ സമയം പ്രതിവാര അണുബാധ ജനസംഖ്യ അനുപാതത്തില്‍ 10ല്‍ കൂടുതലായതോടെ അലനല്ലൂര്‍ ഗ്രാമ പഞ്ചായത്തിന് വീണ്ടും സമ്പൂര്‍ണ ലോക്ക് വീണു.രോഗബാധിതരുടെ എണ്ണം ക്രമാതീത മായി ഉയരുന്ന പഞ്ചായത്തില്‍ ലോക് ഡൗണിന്റെ തുടക്കം മുതലേ കടുത്ത നിയന്ത്രണങ്ങളിലാണ്.ജില്ലയില്‍ സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ ഒന്നാണ് അലനല്ലൂര്‍. മേഖ ലയിലെഅഗളി,കാഞ്ഞിരപ്പുഴ,കാരാകുര്‍ശ്ശി,കരിമ്പ,കോട്ടോപ്പാടം,കുമരംപുത്തൂര്‍,പുതൂര്‍,ഷോളയൂര്‍,തച്ചമ്പാറ,തെങ്കര എന്നീ തദ്ദേശ സ്ഥാപനങ്ങളിലായി ആകെ 26 വാര്‍ഡുകള്‍ മൈക്രോ കണ്ടെയ്ന്റ്‌മെ ന്റ് സോണുകളാണ്.മണ്ണാര്‍ക്കാട് നഗരസഭയിലും തച്ചനാട്ടുകര പഞ്ചായത്തിലും മൈക്രോ കണ്ടെയ്ന്റ്‌മെന്റ് സോണുകളില്ലെന്നതും ആശ്വാസമായിരിക്കുകയാണ്.
അതേ സമയം രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന ആശ ങ്കയുയര്‍ത്തുന്നുണ്ട്.ബുധനാഴ്ചയിലെ ജില്ലാതല കോവിഡ് റിപ്പോര്‍ട്ട് പ്രകാരം മണ്ണാര്‍ക്കാട് മേഖലയിലെ പതിമൂന്ന് തദ്ദേശ സ്ഥാപനങ്ങ ളിലായി ആകെ 314 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീക രിച്ചിട്ടുള്ളത്.ഇതോടെ രോഗവ്യാപനം നിയന്ത്രിക്കാന്‍ കരുത്തുറ്റ പ്രതിരോധം അനിവാര്യമായി മാറുകയാണ്.പരിശോധനകള്‍ വര്‍ധി പ്പിച്ചുംപുതിയ രോഗികളെ കണ്ടെത്തി രോഗം വ്യാപിക്കാതിരിക്കാ ന്‍ ആവശ്യമായ നടപടികളില്‍ കൂടുതല്‍ ജാഗ്രത തദ്ദേശസ്ഥാപന ങ്ങള്‍ പുലര്‍ത്തേണ്ടിയിരിക്കുന്നു.