പാലക്കാട്: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തദ്ദേശ സ്വയം ഭരണ പ്രദേശങ്ങളില്‍ പ്രതിവാര അണുബാധ ജനസംഖ്യ അനുപാതം 10 ല്‍ കൂടുതലായ അലനല്ലൂര്‍, ആലത്തൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോ ഷി ഉത്തരവിട്ടു. ജൂലൈ 28 മുതല്‍ ഓഗസ്റ്റ് മൂന്ന് വരെയുള്ള പ്രതിവാ ര അണുബാധ ജനസംഖ്യ അനുപാതം കണക്കിലെടുത്താണ് ഉത്തര വിട്ടത്.
സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച പ്രദേശങ്ങളിലെ ആളുകള്‍ക്ക് ഭക്ഷണം, ഭക്ഷണസാധനങ്ങള്‍ എത്തിച്ചു നല്‍കുന്നതിന് ആര്‍.ആര്‍. ടി, വളണ്ടിയര്‍മാര്‍ എന്നിവരുടെ സേവനം ഗ്രാമ പഞ്ചായത്തുകള്‍ ഉറപ്പാക്കി ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കേണ്ടതാണ്.
ഇവിടെ അവശ്യ സേവനങ്ങള്‍ക്കും ആശുപത്രി യാത്രകള്‍ക്കും അല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങുന്നത് തടയാന്‍ പോലീസ് നടപടി സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 2 വരെ മാത്രം തുറക്കാം. പ്രദേശത്ത് ഹോം ഡെലിവറി സിസ്റ്റം മാത്രമാണ് അനുവദിച്ചിട്ടുള്ളത്.
ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍, തദ്ദേശസ്വയംഭരണ സ്ഥാപന അധികൃതര്‍, സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ എന്നിവര്‍ ഉത്തരവ് നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമം 2005 പ്രകാരമുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.