അലനല്ലൂര്‍: വന്യജീവികളുടെ വിഹാരത്തില്‍ ജീവിതം ഭീതിയുടെ നിഴലിലായ ഉപ്പുകുളം ഗ്രാമവാസികള്‍ക്ക് ആശ്വാസമായി ഒടുവില്‍ വനംവകുപ്പ് പ്രദേശത്ത് കൂട് സ്ഥാപിച്ചു.പിലാച്ചോലയില്‍ ഇടമല പരിസരത്ത് മഠത്തൊടി അലിയുടെ റബ്ബര്‍ തോട്ടത്തിലാണ് ബുധനാ ഴ്ച വൈകീട്ട് നാല് മണിയോടെ മൂന്ന് വശവും മൂടപ്പെട്ട കൂട് സ്ഥാപിച്ച ത്.ഇരയായി നായയെയും കൂട്ടില്‍ കെട്ടിയിട്ടുണ്ട്.ഏറ്റവും ഒടുവില്‍ ഇടമലയുടെ പരിസരത്ത് പുലിയെ കണ്ടതായി അറിയിച്ചതിനെ തുട ര്‍ന്നാണ് കെണി ഈ ഭാഗത്തായി സ്ഥാപിച്ചത്.

കഴിഞ്ഞ ഒരു മാസത്തോളമായി കടുവാ,പുലിപ്പേടിയിലാണ് മല യോര പ്രദേശം.വന്യജീവി ശല്ല്യം നേരിടുന്ന ഉപ്പുകുളത്ത് ജൂലായ് മൂന്നിന് ടാപ്പിങ് തൊഴിലാളിയായ പിലാച്ചോല വെള്ളേങ്ങര ഹുസൈനെ കടുവ ആക്രമിച്ചതോടെയാണ് നാടിന്റെ സൈ്വ ര്യജീവിതം തകര്‍ന്നത്.ഇതിന് ശേഷം രണ്ടിടങ്ങളിലായി കടുവ യെയും പലയിടങ്ങളിലായി പുലിയേയും പ്രദേശവാസികളില്‍ ചിലര്‍ കണ്ടതായി നാട്ടുകാരെയും വനപാലകരേയും അറിയിച്ചിരു ന്നു.ഇതോടെ പ്രദേശത്ത് കൂട് സ്ഥാപിച്ച് ജനങ്ങളുടെ ആശങ്ക അകറ്റ ണമെന്ന ആവശ്യവും ശക്തമായി.വന്യജീവി സാന്നിദ്ധ്യം ഉറപ്പിക്കു ന്നതിനായി പലയിടങ്ങളിലായി വനംവകുപ്പ് ക്യാമറ സ്ഥാപിച്ച് നിരീക്ഷണം നടത്തിയെങ്കിലും ക്യാമറയില്‍ വന്യജീവികള്‍ കുടുങ്ങിയില്ല.

ടാപ്പിങ് തൊഴിലാളിയെ കടുവ ആക്രമിക്കുകയും പുലി സാന്നിദ്ധ്യം തുടരെയുണ്ടാവുകയും ചെയ്തിട്ടും വനംവകുപ്പിന്റെ ഭാഗത്ത് നിന്നും കൂട് സ്ഥാപിക്കാനുള്ള നടപടികളുണ്ടാകാത്തത് ജനരേഷത്തിനുമിട യാക്കി.വനംവകുപ്പ് ഇക്കാര്യത്തില്‍ അനാസ്ഥ കാണിക്കുകയാണെ ന്നാരോപിച്ച് ഉപ്പുകുളം പൗരസമിതി പ്രത്യക്ഷ സമരവുമായി രംഗ ത്ത് വരികയും ചെയ്തിരുന്നു.വനംവകുപ്പ് മന്ത്രി,എംപി,എംഎല്‍ എ,വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും നിവേദനം നല്‍ കുകയും ചെയ്തിരുന്നു.സമരങ്ങളുടേയും നിവേദനങ്ങളുടേയും ഫല മായാണ് ഏറ്റവും ഒടുവില്‍ പ്രദേശത്ത് കൂട് സ്ഥാപിക്കാന്‍ നടപടിയുണ്ടായത്.

തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷന്‍ ഡെപ്യുട്ടി റേഞ്ച് ഓഫീസര്‍ എം ശശികുമാര്‍,ഡെപ്യുട്ടി റെയ്ഞ്ചര്‍ ഗ്രേഡ് യു ജയകൃഷ്ണന്‍,ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ എം.അനീഷ്,ഫോറസ്റ്റ് വാച്ചര്‍മാരായ പി അബ്ദു, ഷിഹാബുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കൂട് സ്ഥാപിച്ച ത്.വാര്‍ഡ് മെമ്പര്‍ ബഷീര്‍ പടുകുണ്ടില്‍,ഉപ്പുകുളം പൗരസമിതി ഭാരവാഹികളായ മഠത്തൊടി അബൂബക്കര്‍, ഫക്രുദീന്‍ ടി പി, പത്മജന്‍ മുണ്ടന്‍ഞ്ചേരി, മുന്‍ വാര്‍ഡ് മെമ്പര്‍ അയ്യപ്പന്‍ കുറുവപാ ടത്ത്, ആര്‍ആര്‍ടി വളണ്ടിയര്‍ അസ്ലം, അജ്മല്‍, ഉനൈസ്, റമീസ്, അഖില്‍ പാറോക്കോട്ട്, സാനു തുടങ്ങിയവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!