മണ്ണാര്‍ക്കാട്: പൊതുജന പങ്കാളിത്തത്തോടെ മണ്ണാര്‍ക്കാട് നഗരസഭ നടത്തുന്ന സമ്പൂര്‍ണ വാക്‌സിനേഷന്റെ രണ്ടാമത്തെ ക്യാമ്പ് ആ ഗസ്റ്റ് അഞ്ച്,ഏഴ് തിയ്യതികളില്‍ നടക്കും.രാവിലെ പത്ത് മണിക്ക് ക്യാമ്പ് ആരംഭിക്കും.500 ഡോസ് കോവിഷീല്‍ഡ് വാക്‌സിനാണ് നല്‍കുക.നഗരസഭയിലെ എല്ലാവര്‍ക്കും സൗജന്യ വാക്‌സീന്‍ എന്ന ലക്ഷ്യവുമായി നഗരസഭ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീറാണ് വാക്‌സീന്‍ ചാലഞ്ചിന് തുടക്കമിട്ടത്.കഴിഞ്ഞ ആഴ്ച കുന്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ 564 ഓളം പേര്‍ക്ക് വാക്‌സിന്‍ നല്‍കി യിരുന്നു.വാക്‌സിന്‍ ചലഞ്ചിന്റെ തുടര്‍ച്ചയാണ് ന്യൂ അല്‍മ ഹോസ്പി റ്റലിലും രണ്ട് ദിവസങ്ങളിലായി നടക്കാന്‍ പോകുന്നത്.ന്യൂ അല്‍മ ഹോസ്പിറ്റലില്‍ കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് കോവീഷീല്‍ഡ് വാക്‌സിനേഷന്‍ ആരംഭിച്ചത്.ആറായിരം ഡോസ് വാക്‌സിനാണ് ആശുപത്രിക്ക് ലഭ്യമായിട്ടുള്ളത്.ഇതില്‍ ആദ്യഘട്ടത്തില്‍ 1500 പേര്‍ക്ക് സാമൂഹ്യ പ്രതിബദ്ധത മുന്‍നിര്‍ത്തി സര്‍വീസ് ചാര്‍ജ്ജ് ഒഴിവാക്കിയാണ് നല്‍കി വരുന്നത്.ഇതുവരെ ആയിരത്തിന് മുകളി ല്‍ ആളുകള്‍ ന്യൂ അല്‍മ ഹോസ്പിറ്റലിലെത്തി കോവീഷീല്‍ഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്.കോവിന്‍ സൈറ്റിലൂടെ ഓണ്‍ലൈനായും ആവശ്യമായ രേഖകള്‍ സഹിതം നേരിട്ടും വാക്‌സിന്‍ കേന്ദ്രത്തി ലെത്തി വാക്‌സീന്‍ സ്വീകരിക്കാം.ബുക്കിങ്ങിനായി 8921574176 എന്ന നമ്പറില്‍ ബന്ധപ്പെടാം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!