തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച ലോക് ഡൗണ്‍ ഒഴിവാ ക്കി.ഞായറാഴ്ച ലോക് ഡൗണ്‍ തുടരും.ബുധനാഴ്ച നിയമസഭയില്‍ ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗികമായി പ്ര ഖ്യാപിക്കും.ഞായര്‍ ഒഴികെയുളള എല്ലാ ദിവസവും കടകള്‍ തുറ ക്കാന്‍ അനുവദിക്കും.സ്വാതന്ത്ര്യ ദിനത്തിലും അവിട്ടം ദിനത്തിലും ലോക്ഡൗണ്‍ ഉണ്ടാകില്ല.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അടിസ്ഥാന മാക്കിയുള്ള നിയന്ത്രണം ഒഴിവാക്കും.പകരം ഒരാഴ്ചയിലെ രോഗിക ളുടെ കണക്കുനോക്കി മേഖല നിശ്ചയിച്ചു നിയന്ത്രണം ഏര്‍പ്പെടു ത്താനാണു തീരുമാനം.നൂറില്‍ എത്ര പേര്‍ രോഗികള്‍ എന്ന് കണ ക്കാക്കിയാകും മേഖല നിശ്ചയിക്കുക.കൂടുതല്‍ രോഗികളുള്ള സ്ഥലത്ത് കടുത്ത നിയന്ത്രണവും കുറവുള്ള സ്ഥലങ്ങളില്‍ ഇളവും ഏര്‍പ്പെടുത്തും.ചൊവ്വാഴ്ച ചേര്‍ന്ന കോവിഡ് അവലോകന യോഗ ത്തിലാണ് ഇക്കാര്യങ്ങള്‍ തീരുമാനിച്ചത്.
വാര്‍ത്ത കടപ്പാട് മലയാള മനോരമ