മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ഫയര്‍ ആന്‍ഡ് റെസ്‌ക്യു സ്റ്റേഷന്‍ ഓഫീ സര്‍ എല്‍ സുഗണനെ സ്ഥലം മാറ്റി.ഇടുക്കി ജില്ലയിലേക്കാണ് സ്ഥലം മാറ്റം.തീപിടിത്തവും സ്‌ഫോടനവുമുണ്ടായ തിരുവിഴാംകുന്ന് കാപ്പു പറമ്പിലെ രക്ഷാ പ്രവര്‍ത്തനത്തിന് ഫയര്‍ സേഫ്റ്റി ജാക്കറ്റ് ഉള്‍പ്പടെ ഉപയോഗിച്ചില്ലെന്നും ആവശ്യമായ ജാഗ്രത കുറവുണ്ടായില്ലെന്നു മു ള്ള കാരണത്താലാണ് ഓഫീസറെ പീരുമേട് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയതെന്നാണ് അറിയുന്നത്.മണ്ണാര്‍ക്കാട് നിലയത്തിലെ ജീവന ക്കാര്‍ക്ക് താക്കീതും നല്‍കിയിട്ടുണ്ട്.
രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട ഫയര്‍ സ്റ്റേഷന്‍ അംഗങ്ങള്‍ ഫയര്‍ സ്യൂട്ട് ധരിക്കാതിരുന്നതാണ് പൊള്ളലേക്കാന്‍ ഇടയായത്രേ. തീയണ ക്കല്‍ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന ഫയര്‍ ഫോഴ്‌സ് അംഗങ്ങള്‍ നിര്‍ബന്ധമായും ഫയര്‍സ്യൂട്ട് ധരിക്കണമെന്ന് റീജ്യണല്‍ ഫയര്‍ ഓ ഫീസര്‍,ജില്ലാ ഫയര്‍ ഓഫീസര്‍ എന്നിവരുടെ നിര്‍ദേശമുണ്ട്.മണ്ണാര്‍ ക്കാട് സ്റ്റേഷന്‍ ഓഫീസര്‍ ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയെന്നാണ് കണ്ടെത്തല്‍.
സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍ സജിത്ത്,ഫയര്‍ ആന്‍ ഡ് റെസ്‌ക്യു സിവില്‍ ഓഫീസര്‍മാരായ രാജേഷ്,അഷറഫ്, രാജേഷ് കുമാര്‍,സുജിത്ത്,സജീഷ്,പ്രശാന്ത്,സിവില്‍ ഡിഫന്‍സ് അംഗങ്ങളാ യ ഷമീര്‍ പാറക്കോട്,റിയാസ് തിരുവിഴാംകുന്ന്,കുഞ്ഞയമു എന്നിവ രും ഫാക്ടറി ജീവനക്കാരും നാട്ടുകാരുമുള്‍പ്പടെ 33 ഓളം പേര്‍ക്കാണ് പൊട്ടിത്തെറിയില്‍ പൊള്ളലേറ്റത്.ഇതില്‍ അഗ്നിരക്ഷാ സേനയിലെ രണ്ട് പേരേയും സിവില്‍ ഡിഫന്‍സ് അംഗത്തേയും കോഴിക്കോട് മെ ഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കോഴി ത്തീറ്റ ഉത്പാദന കേന്ദ്രത്തിലെ ട്രയല്‍ റണ്ണിനിടെയുണ്ടായ തീപിടി ത്തം അണക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. സംഭവ ത്തില്‍ മണ്ണാര്‍ക്കാട് പോലീസ് കേസെടുത്തിരുന്നു.വിവിധ വകുപ്പു കളും പോലീസിന്റെ സയന്റിഫിക് വിഭാഗവും ഫോറന്‍സിക് വിഭാഗവുമെല്ലാം സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്.