അലനല്ലൂര്‍: കാറിലെ മ്യൂസിക് സെറ്റും പണവും മോഷണം പോയ തായി പരാതി. ഉപ്പുകുളം കിളയപ്പാടത്തെ കുളങ്ങര അക്ബര്‍ സ്വ ലാഹിയുടെ കാറില്‍ നിന്നാണ് മോഷണം പോയത്. തിങ്കളാഴ്ച്ച രാത്രി പത്ത് മണിക്ക് കാര്‍ വീട്ടില്‍ നിര്‍ത്തിയിട്ട് സഹോദരിയുടെ വീട്ടിലേക്ക് പോയി പുലര്‍ച്ചെ തിരിച്ചെത്തിയപ്പോഴാണ് സംഭവമ റിയുന്നത്. മുന്‍വശത്തെ ഇടത് ഡോര്‍ തുറന്ന് കാറിനുള്ളിലെ മ്യൂ സിക് സെറ്റ് അഴിച്ച് എടുത്ത നിലയിലായിരുന്നു. ഹാന്റ് റെസ്റ്റില്‍ ഉണ്ടായിരുന്ന 300 രൂപയും നഷ്ട്ടപ്പെട്ടതായി അക്ബര്‍ പറഞ്ഞു. സംഭവത്തില്‍ നാട്ടുകല്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!