അലനല്ലൂര്‍: ബാംഗ്ലൂര്‍ ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന ദേശീയ സെമിനാറില്‍ പങ്കെടുക്കാന്‍ പോകുന്ന എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹൈസ്‌കൂള്‍ അധ്യാപകന്‍ അച്യുതന്‍ മാസ്റ്റര്‍ക്ക് കെഎസ്ടിയുവിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. സംസ്ഥാ ന പ്രസിഡന്റ് കരീം പടുകുണ്ടില്‍ പൊന്നാട അണിയിച്ചു. വിദ്യാഭ്യാ സ സാമൂഹ്യ ശാക്തീകരണ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാ യി ഭിന്നശേഷിയുള്ള കുട്ടികളുടെ വിദ്യാഭ്യാസം എന്ന വിഷയത്തി ല്‍ ആഗസ്റ്റ് ഏഴ്,എട്ട് തിയ്യതികളിലാണ് സെമിനാര്‍ നടക്കുന്നത്. കേര ളത്തെ പ്രതിനിധീകരിച്ച് വോയ്‌സ് ഓഫ് ഡിസേബിള്‍ഡ് സംസ്ഥാന ട്രഷറര്‍ കൂടിയായ അച്യുതന്‍ മാസ്റ്റര്‍ പ്രബന്ധം അവതരിപ്പിക്കും. കാഞ്ഞിരപ്പുഴ റോസ് ട്രി റിസോര്‍ട്ടില്‍ നടന്ന ചടങ്ങില്‍ കെഎസ്ടിയു സബ് ഡിസ്ട്രിക്ട് പ്രസിഡന്റ് കെ മുഹമ്മദ് ഹനീഫ അധ്യക്ഷനായി. എടത്തനാട്ടുകര പെയിന്‍ ആന്റ് പാലിയേറ്റീവ് ചെയര്‍മാന്‍ റഷീദ് ചതുരാല,മനാഫ് കെപി എന്നിവര്‍ സംസാരിച്ചു.ശ്രീധരന്‍ സ്വാഗതം പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!