കോട്ടോപ്പാടം:കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ എസ്.എസ്.എല്‍.സി സമ്പൂര്‍ണ എ പ്ലസ് ജേതാക്കളെയും മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പ് വിജയികളെയും സ്റ്റാഫ് കൗണ്‍ സിലിന്റെയും പി.ടി.എയുടെയും നേതൃത്വത്തില്‍ അനുമോദിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അക്കര ജസീന ഉദ്ഘാടനം ചെയ്തു. കോ വിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ പി.ടി.എ പ്ര സിഡണ്ട് കെ.നാസര്‍ ഫൈസി അധ്യക്ഷനായി.പ്രധാനാധ്യാപിക എ. രമണി ആമുഖ ഭാഷണം നടത്തി.മുപ്പത്തൊന്ന് വിദ്യാര്‍ത്ഥികള്‍ക്കാ ണ് മുഴുവന്‍ വിഷയത്തിലും എ പ്ലസ് ലഭിച്ചത്.പരീക്ഷയെഴുതിയ ചെയ്ത 285 പേരും ഉപരിപഠനത്തിന് അര്‍ഹത നേടി.സ്‌കൂള്‍മാനേജിങ് ട്രസ്റ്റ് ചെയര്‍മാന്‍ കല്ലടി അബൂബക്കര്‍,ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.ടി.അബ്ദുള്ള,റഷീദ പുളിക്കല്‍,സ്റ്റാഫ് സെക്രട്ടറി പി.ശ്യാമപ്രസാ ദ്,വിജയശ്രീ കോ-ഓര്‍ഡിനേറ്റര്‍ ടി.പി. അബ്ദുല്‍സലീം,ഹമീദ് കൊ മ്പത്ത്,കെ.സാജിത്,പി.കെ.ഹംസ,കെ.എസ്.മനോജ്,കെ.സി.ഗീത,എസ്.രാജി,കെ.എം.മുസ്തഫ,കെ.കുഞ്ഞയമു,കെ.റഷീദ്,എം.മുസ്തഫ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!