മണ്ണാര്‍ക്കാട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സംസ്ഥാന വ്യാ പാരി വ്യവസായി സമിതി മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി നഗരസഭ യ്ക്ക് മുന്നില്‍ ജീവിത സമരം നടത്തി.
കോവിഡ് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിപ്പിക്കുക,വ്യാപാരികള്‍ക്ക് സാമ്പ ത്തിക സഹായം ലഭ്യമാക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് അനുവദി ക്കുക,വ്യാപാര വായ്പകള്‍ക്ക് മൊറട്ടോറിയം കാലയളവിലെ പലിശ ഒഴിവാക്കുക,സ്വകാര്യ കെട്ടിടങ്ങളുടെ വാടക ആറു മാസത്തേക്ക് ഒഴിവാക്കുക,എല്ലാ വ്യാപാരികള്‍ക്കും അടിയന്തരമായി വാക്‌സിന്‍ നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.
സിപിഎം മണ്ണാര്‍ക്കാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെപി ജയരാജ് ഉദ്ഘാടനം ചെയ്തു.വ്യപാരി വ്യവസായി സമിതി ഏരിയാ ജോയിന്റ് സെക്രട്ടറി കെപി അഷ്‌റഫ് അധ്യക്ഷനായി.കേരള ഫോട്ടോ ഗ്രാഫേ ഴ്‌സ് ആന്‍ഡ് വീഡിയോ ഗ്രാഫേഴ്‌സ് യൂണിയന്‍ സംസ്ഥാന സെക്ര ട്ടറി ഹക്കീം മണ്ണാര്‍ക്കാട്,വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മി റ്റി അംഗം ഹമീദ്, നിധിന്‍,അമീര്‍ യാല്‍,നജീബ് എന്നിവര്‍ സംസാ രിച്ചു. ഏ രിയ കമ്മിറ്റി അംഗം നിയാസ് വ്യൂ സ്വാഗതവും വൈസ് പ്രസിഡന്റ് വിനോദ് കൃഷ്ണന്‍ നന്ദിയും പറഞ്ഞു.