പാലക്കാട്:ജില്ലയില്‍ പൊതുജന പങ്കാളിത്തം ഉറപ്പാക്കി കോവിഡ് ടെസ്റ്റ് ഡ്രൈവ് നടത്തണമെന്നും ടെസ്റ്റ് വിമുഖത മാറ്റാന്‍ എല്ലാവരും തയ്യാറാകണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറ ഞ്ഞു. വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷ തയില്‍ ജില്ലയിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്ത ഗൂഗിള്‍ മീറ്റിലൂടെയുള്ള കോവിഡ് പ്രതിരോധ അവലോകന യോഗത്തില്‍ ഓണ്‍ലൈനായി സംസാരിക്കുകയായിരുന്നു മന്ത്രി.
കോവിഡ് വാക്‌സിനേഷനുള്ള സ്‌പോട്ട്, ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ അനുപാതം ജില്ലാതലത്തില്‍ തീരുമാനിക്കാവുന്നതാണെന്നും ആരോഗ്യ വകുപ്പ് മന്ത്രി അറിയിച്ചു. വിദ്യാര്‍ത്ഥികള്‍, പ്രവാസികള്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കി വാര്‍ഡ് തലത്തില്‍ വാക്‌സിനേഷന്‍ സജീവമാക്കാനുള്ള നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേ ശം നല്‍കി.അടുത്ത മൂന്നാഴ്ച നിര്‍ണായകമായ സാഹചര്യത്തില്‍ പരമാവധി ആള്‍ക്കൂട്ടങ്ങളും യോഗങ്ങളും ഒഴിവാക്കണം. ക്ലസ്റ്റര്‍ രൂപീകരണം കൃത്യമായി നിരീക്ഷിക്കണം. പൊതുജനങ്ങള്‍ക്ക് കോവിഡ് പ്രോട്ടോകോള്‍ സംബന്ധിച്ച് ബോധവത്ക്കരണം നല്‍കാനും മന്ത്രി യോഗത്തില്‍ നിര്‍ദ്ദേശിച്ചു.
വാര്‍ഡ് നമ്പര്‍ അടിസ്ഥാനത്തില്‍ വാക്‌സിനേഷന്‍ നടത്തുന്നതിന് മന്ത്രി നിര്‍ദ്ദേശം നല്‍കി. വിവാഹങ്ങളിലും മറ്റും പരിപാടികളിലും പല സമയങ്ങളിലായി 20 പേര്‍ വീതം നിരവധി ആളുകള്‍ പങ്കെടു ക്കുന്നത് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം പ്രവണതകള്‍ ഒഴിവാക്കാന്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെടെ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.
കണ്ടെയ്ന്‍മെന്റ് സോണുകള്‍, ഹോം ക്വാറന്റൈന്‍: കര്‍ശന പരിശോധനയുമായി പോലീസ്
മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ അടച്ചിട്ട് കര്‍ശനമായി പ രിശോധിക്കുന്നുണ്ടെന്നും ഹോം ക്വാറന്റൈന്‍ കൃത്യമായി നടപ്പാ ക്കുന്നത് നിരീക്ഷിക്കുന്നുണ്ടെന്നും ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ് അറിയിച്ചു.
എംഎല്‍എമാരായ എ. പ്രഭാകരന്‍, കെ ബാബു, മമ്മിക്കുട്ടി, പി കെ മുഹമ്മദ് മുഹ്‌സിന്‍, പ്രേംകുമാര്‍, പി പി സുമോദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, സ്പീക്കര്‍ എം.ബി. രാജേഷിന്റെ പ്രതിനിധി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.