അലനല്ലൂര്‍: എഎംഎല്‍പി സ്‌കൂളില്‍ ശനിയാഴ്ച ക്ലാസ് അസംബ്ലി നട ക്കുന്നത് നാടിന് വേണ്ടിയാണ്.കോവിഡ് രോഗികളുടെ എണ്ണം ക്രമാ തീതമായി ഉയരുന്ന സാഹചര്യത്തില്‍ വീടുകളില്‍ കോവിഡ് ബോ ധവല്‍ക്കരണം നടത്താനും വീടിനകത്ത് കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പു വരുത്തുന്നതിനുമായാണ് അസംബ്ലി ചേരുന്നത്.ഗ്രാമ പഞ്ചായ ത്തുമായി സഹകരിച്ച് രാവിലെ 10 മണിക്ക് അസംബ്ലി തുടങ്ങും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഹംസ,ബ്ലോക്ക് പഞ്ചായത്ത് അംഗം വി അബ്ദുള്‍ സലീം,ഗ്രാമ പഞ്ചായത്ത് അംഗം പി മുസ്തഫ, പിടിഎ പ്രസിഡന്റ് കെ ലിയാക്കത്ത് അലി എന്നിവര്‍ പങ്കെടു ക്കും.അലനല്ലൂര്‍ ടൗണ്‍,പാക്കത്ത് കുളമ്പ്,വഴങ്ങല്ലി,കണ്ണംകുണ്ട് വാര്‍ഡുകളിലായി 375 വീടുകളിലായി കോവിഡിനെതിരായ ജാ ഗ്രത ശക്തമാക്കാന്‍ അസംബ്ലി സഹായിക്കുമെന്ന് സ്‌കൂള്‍ പ്രധാന അധ്യാപകന്‍ കെ.എ സുദര്‍ശന കുമാര്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!