മണ്ണാര്‍ക്കാട്: മഴ തിമിര്‍ത്തു പെയ്തതോടെ മണ്ണാര്‍ക്കാട് മേഖലയിലെ പുഴയിലും മറ്റു ജലാശയങ്ങളിലും ജലവിതാനം ഉയര്‍ന്നു.സൈലന്റ് വാലി മലനിരകളില്‍ മഴ കനത്തത് കുന്തിപ്പുഴയേയും നിറച്ചു. ഇരു കരകളും തൊട്ടൊഴുകിയ കുന്തിപ്പുഴ തീരവാസികളെ ആശങ്കയിലാ ക്കി.
പതിവു പോലെ പയ്യനെടം തരിശ്ശിലേക്ക് പുഴ ഗതിമാറിയൊഴു കി യെത്തിയത് ഭീതിയുണര്‍ത്തി.തെങ്ങുകളും മരങ്ങളും കടപുഴകി യിട്ടുണ്ട്.കൃഷിനാശവുമുണ്ടായി.ഇവിടെ പുഴയ്ക്ക് സംരക്ഷണ ഭി ത്തിയില്ലാത്തതാണ് ഇതിന് ഇടവരുത്തിയിരിക്കുന്നത്.
കുരുത്തിച്ചാലിലും ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായി. കുരുത്തി ച്ചാല്‍ കാണാനായെത്തിയ സഞ്ചാരികളെ റെവന്യുവകുപ്പ് ഉദ്യോഗ സ്ഥരും പോലീസുമെത്തി മടക്കി അയച്ചു.എട്ടോളം പേര്‍ക്കെതിരെ പോലീസ് നിയമനടപടി സ്വീകരിച്ചതായാണ് വിവരം.മഴ സമയ ത്തെ കുരുത്തിച്ചാല്‍ സന്ദര്‍ശനം അപകടമാണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും ചിലര്‍ അത് അവഗണിച്ചാണ് കുരുത്തിച്ചാലിലേക്ക് എത്തുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
അതേ സമയം റൂള്‍ കര്‍വ് പ്രകാരമുള്ള ജലനിരപ്പ് ക്രമീകരിക്കുന്ന തിന്റെ ഭാഗമായി കാഞ്ഞിരപ്പുഴ ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്.വെള്ളിയാഴ്ച വൈകീട്ട് നാല് മണിയോടെയാണ് മൂന്ന് ഷട്ടറുകളും പത്ത് സെന്റീ മീറ്റര്‍ വീതം ഉയര്‍ത്തിയത്.92.95 മീറ്ററാ ണ് ഡാമിലെ നിലവിലെ ജലനിരപ്പ്.97.50 മീറ്ററാണ് ഡാമിന്റെ പര മാവധി ജലനിരപ്പ്.മഴ തുടരുന്ന സാഹചര്യം കണക്കിലെടുത്ത് കാ ഞ്ഞിരപ്പുഴ,ശിരുവാണി ഡാമുകളിലെ ജലനിരപ്പു ക്രമീകരിക്കുന്ന തിനായി ജലം ഒഴുക്കി കളയാന്‍ തീരുമാനിച്ചിട്ടുള്ളതായി ബന്ധപ്പെട്ട എക്‌സിക്യട്ടീവ് എഞ്ചിനീയര്‍മാര്‍ അറിയിച്ചിരുന്നു.ശിരുവാണി ഡാം വൃഷ്ടിപ്രദേശത്ത് മഴ തുടരുകയാണെങ്കില്‍ ഡാമിന്റെ റിവര്‍ സ്ലൂയിസ് വഴി ശനിയാഴ്ച പുഴയിലേക്ക് വെള്ളം ഒഴുക്കി കളയാന്‍ തീരുമാനിച്ചിട്ടുള്ളതായി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയി ച്ചിട്ടുണ്ട്.
അലനല്ലൂര്‍ പഞ്ചായത്തിലെ വെള്ളിയാര്‍ പുഴയില്‍ ജലനിരപ്പു ഉയ ര്‍ന്നതോടെ കണ്ണംകുണ്ട് കോസ് വേയില്‍ വെള്ളം കയറി. വെള്ളി യാഴ്ച ഉച്ചയോടെയാണ് കോസ് വേയിലേക്ക് വെള്ളം കയറി തുടങ്ങി യത്.എന്നാല്‍ ഇതുവഴിയുള്ള വാഹന ഗതാഗതത്തിന് തടസ്സമുണ്ടാ യില്ല.അതേ സമയം കോസ് വേ പൂര്‍ണ്ണമായും വെള്ളത്തിനിടിയി ലായാല്‍ പ്രദേശവാസികള്‍ യാത്രക്കായി വലയേണ്ടി വരും.
അട്ടപ്പാടിയിലും കനത്ത് മഴ പെയ്തു.ഇതോടെ ഭവാനിപ്പുഴയും നിറ ഞ്ഞൊഴുകുകയാണ്.ചെമ്മണ്ണൂര്‍,താവളം പാലങ്ങളില്‍ വെള്ളം കയ റി.പാക്കുളം പാലത്തിനൊപ്പവും വെള്ളമെത്തി.
മലയോര മേഖല യില്‍ മഴ തുടരുകയാണ്.കാര്യമായ കെടുതികള്‍ റിപ്പോര്‍ട്ട് ചെയ്തി ട്ടില്ല.കാലവര്‍ഷമെത്തി രണ്ട് മാസത്തോടടുക്കു മ്പോഴാണ് മഴ ശക്തി യാര്‍ജ്ജിച്ചിരിക്കുന്നത്.ജൂലായ് 22 വരെയുള്ള കണക്കില്‍ ജില്ലയില്‍ മണ്ണാര്‍ക്കാട് താലൂക്കിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചിരിക്കു ന്നത്.