മണ്ണാര്‍ക്കാട്: ആരും നോക്കാനില്ലാതെ അസുഖ ബാധിതയായി കഴിഞ്ഞ വയോധികയെ കൃത്യസമയത്ത് ഇടപെട്ട് ആശുപത്രിയി ലെത്തിച്ച് വോയ്‌സ് ഓഫ് മണ്ണാര്‍ക്കാട് റെസ്‌ക്യു ടീം.കാഞ്ഞിരപ്പുഴ ചേട്ടന്‍പടിയില്‍ താമസിക്കുന്ന അമ്മിണി അമ്മയ്ക്കാണ് വോം റെസ്‌ക്യു ടീം തുണയായത്.ചേട്ടന്‍പടിയിലെ വീട്ടില്‍ അമ്മിണിയമ്മ തനിച്ചാണ്.വാര്‍ധക്യത്തിന്റെ അവശതകളുണ്ട്.ഇതിനിടയിലാണ് അസുഖ ബാധിതയായത്.അസുഖം കലശലായതോടെ നാട്ടുകാര്‍ വോം റെസ്‌ക്യു ടീമിനെ അറിയിക്കുകയായിരുന്നു. ടീം കോ ഓര്‍ ഡിനേറ്റര്‍ കെവിഎ റഹ്മാന്‍,ഷൗക്കത്ത് എന്‍കെ,മെമ്പര്‍മാരായ സു ബ്രഹ്മണ്യന്‍,പി മുസ്തഫ,കാരുണ്യ ആംബുലന്‍സ് ഡ്രൈവര്‍,നിയാസ് അനില്‍ കുമാര്‍,എന്നിവര്‍ സ്ഥലത്തെത്തി നാട്ടുകാരുടെ സഹായ ത്തോടെ ആംബുലന്‍സില്‍ കയറ്റി ഇവരെ കഴിഞ്ഞ ദിവസം താലൂ ക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു.ആശുപത്രി സൂപ്രണ്ട് ഡോ.എന്‍.എന്‍ പമീലിയുടെ സഹായത്തോടെ അമ്മിണി അമ്മയ്ക്ക് ആവശ്യമായ ചികിത്സ ഉറപ്പു വരുത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!