അഗളി: മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള അട്ടപ്പാടി മട്ടത്ത്കാട് ചെക്ക്‌പോസ്റ്റിന്റെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഓണ്‍ലൈനായി നിര്‍വഹിച്ചു. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. അധ്യക്ഷനായി.

അതിര്‍ത്തി കടന്നു വരുന്ന കന്നുകാലികള്‍ക്ക് കൃത്യമായ രോഗ നി ര്‍ണയത്തിനും സംസ്ഥാനത്തെ കാലികളെ രോഗബാധയില്‍ നിന്ന് സംരക്ഷിക്കാനും ഇത്തരം ചെക്ക് പോസ്റ്റുകളിലെ കൃത്യമായ പരി ശോധനയിലൂടെ മാത്രമെ കഴിയുവെന്നും എല്ലാ ചെക്ക് പോസ്റ്റുകളും ഇത്തരത്തില്‍ വിപുലപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. അതിര്‍ത്തി കടന്നെത്തുന്ന കന്നുകാലികള്‍, കാലിത്തീറ്റ എന്നിവയുമായി ബന്ധപ്പെട്ട് ധാരാളം വാഹനങ്ങളാണ് ഓരോ ദിവസ വും സംസ്ഥാനത്തേക്ക് വരുന്നത്. കന്നുകാലികള്‍ക്ക് നിരവധി രോഗ ങ്ങള്‍ പടരുന്ന സാഹചര്യത്തില്‍ രോഗനിര്‍ണയം നടത്തുക, ആവ ശ്യമെങ്കില്‍ ഉരുക്കള്‍ക്ക് ക്വാറന്റെന്‍ സൗകര്യം ഉറപ്പാക്കുക, പരി ശോധനയ്ക്ക് ആവശ്യമായ ഡോക്ടര്‍മാരെ നിയമിക്കുക തുടങ്ങിയ മാറ്റങ്ങള്‍ ചെക്ക്പോസ്റ്റുകളില്‍ വരും ദിവസങ്ങളില്‍ നടപ്പാക്കു മെന്നും മന്ത്രി അറിയിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. എ. കൗശികന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസി ഡന്റ് മാരുതി മുരുകന്‍, അഗളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക ലക്ഷ്മണന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാര്‍, മറ്റ് ഗ്രാമ പഞ്ചാ യത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!