അലനല്ലൂര്‍: സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ തിങ്കളാഴ്ച്ച മുതല്‍ വൈകുന്നേര ഒ.പി പ്രവര്‍ത്തനമാരംഭിക്കും. ഡോക്ടര്‍, നഴ്സ്, ഫാര്‍മ സിസ്റ്റ്, ക്ലീനിംഗ് സ്റ്റാഫ് എന്നിവരുടെ സേവനമാണ് വൈകുന്നേര ത്തെ ഒ.പിയില്‍ ലഭിക്കുക. ഉച്ചയ്ക്ക് ഒരു മണി മുതല്‍ ആറുവരെ യാണ് സായാഹ്ന ഒ.പി യുടെ പ്രവര്‍ത്തന സമയം. അഡ്വ.എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.കെ ഉമ്മുസല്‍മ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത, വൈസ് പ്രസിഡന്റ് കെ.ഹംസ, ജില്ലാ പഞ്ചായത്തംഗം എം.മെഹര്‍ബാന്‍, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.പി ബുഷറ, ബ്ലോക്ക് അംഗങ്ങളായ ബഷീര്‍ തെക്കന്‍, പി.ഷാനവാസ്, വി.അബ്ദുല്‍ സലീം, കെ.ആയിഷ ബാനു, രമ സുകുമാരന്‍, ഓമന, ഗ്രാമപഞ്ചായത്ത് ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ.ലൈല ഷാജഹാന്‍, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അനിത വിത്തനോട്ടില്‍, പി.മുസ്തഫ, റഷീദ് ആലായന്‍, കെ.വേണുമാസ്റ്റര്‍, ടോമി തോമസ്, കെ.രവികുമാര്‍, സി.എച്ച്.സി സൂപ്രണ്ട് ഡോ.റാബിയ തുടങ്ങിയവര്‍ സംസാരിച്ചു.