റൂറല്‍ ബാങ്ക് യൂണിഫോം സമ്മാനിച്ചു
മണ്ണാര്‍ക്കാട്: ദുരന്തമുഖത്തെ രക്ഷകരായ ഇന്‍ര്‍ ഏജന്‍സി ഗ്രൂപ്പി ന്റെ മണ്ണാര്‍ക്കാട്ടെ പ്രവര്‍ത്തകര്‍ക്ക് മദര്‍കെയര്‍ ഹോസ്പിറ്റല്‍ മഴക്കോട്ട് നല്കി.ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റര്‍ വിനോദ് കുമാറില്‍ നിന്നും മഴക്കോട്ട് ഏറ്റുവാങ്ങി.പിആര്‍ഒ മാനേജര്‍ രാജീവ്,ഓപ്പറേഷ ന് കോ ഓര്‍ഡിനേറ്റര്‍ ബിനീഷ്,ഐഎജി കണ്‍വീനര്‍ അസ്ലം അച്ചു, പ്രവര്‍ത്തകരായ അബുരജ,കുഞ്ഞിപ്പ അമ്പലപ്പാറ,ശരത് ബാബു തച്ചമ്പാറ,ഫക്രുദ്ദീന്‍,ഫവാസ്,ഷനൂബ്,ദീപിക,അമീര്‍,നിസാമുദ്ദീന്‍,ഹിഷാം,സവാദ് എന്നിവര്‍ സംബന്ധിച്ചു.മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് ഐഎജി പ്രവര്‍ത്തകര്‍ക്ക് യൂണിഫോം സ്പോണ്സര് ചെയ്തു.ബാങ്ക് സെക്രട്ടറി എം പുരുഷോത്തമനില്‍ നിന്നും ഐഎജി കണ്‍വീനര്‍ അസ്ലം അച്ചു ഏറ്റുവാങ്ങി.ബാങ്ക് പ്രസിഡന്റ് അഡ്വ കെ സുരേഷ്, ഐഎജി കോ ഓര്‍ഡിനേറ്റര്‍ അന്‍വര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
![](http://unveilnewser.com/wp-content/uploads/2021/06/MOTHER-CARE-copy-3-1024x246.jpg)