ജൂണ്‍ ഒന്ന് മുതല്‍ ജൂലായ് 10 വരെ ജില്ലയില്‍ 61 ശതമാനം മഴയുടെ കുറവ്
മണ്ണാര്‍ക്കാട്: മഴ തിമിര്‍ത്ത് പെയ്യേണ്ട സമയത്ത് മഴക്കുറവില്‍ സം സ്ഥാനത്ത് ഏറ്റവും മുന്നില്‍ പാലക്കാട് ജില്ല.തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തി ഒന്നര മാസത്തോടടുക്കുമ്പോള്‍ ജില്ലയില്‍ 61 ശതമാനം മഴയുടെ കുറവാണ് ഇന്ത്യ മെറ്ററോളജിക്കല്‍ ഡിപ്പാര്‍ട്ടു മെന്റിന്റെ തിരുവനന്തപുരത്തുള്ള മെറ്ററോളജിക്കല്‍ സെന്റര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.ജൂണ്‍ ഒന്ന് മുതല്‍ ജൂലായ് 10 വരെയാണ് ഇത്ര യും മഴയുടെ കുറവ്.ഇക്കാലയളവില്‍ സാധാരണഗതിയില്‍ പാല ക്കാട് ജില്ലയില്‍ 648.6 മില്ലീ മീറ്റര്‍ മഴ ലഭിക്കേണ്ടയിടത്ത് ആകെ ലഭിച്ചത് 252.6 മില്ലീ മീറ്റര്‍ മഴയാണ്.കോട്ടയത്തും പത്തനംതിട്ടയിലു മാണ് ശരാശരി മഴ ലഭിച്ചിട്ടുള്ളത്.മറ്റു ജില്ലകളിലും മഴകുറഞ്ഞെങ്കി ലും ഏറ്റവും കുറവ് സംഭവിച്ചിരിക്കുന്നത് പാലക്കാട് ജില്ലയിലാണ്.
മഴകുറവ് ശതമാന കണക്കില്‍ ജില്ലാ അടിസ്ഥാനത്തില്‍
ആലപ്പുഴ (38),കണ്ണൂര്‍ (52),എറണാകുളം (36),ഇടുക്കി (36),കാസര്‍ഗോ ഡ് (42),കൊല്ലം (37),കോട്ടയം (7),കോഴിക്കോട് (42),മലപ്പുറം (53),പാല ക്കാട് (61),പത്തനംതിട്ട (11),തിരുവനന്തപുരം (41),തൃശ്ശൂര്‍ (45), വയനാ ട് (53)
ജൂണില്‍ ആരംഭിച്ച് സെപ്റ്റംബറില്‍ അവസാനിക്കുന്ന തെക്കുപടി ഞ്ഞാറന്‍ കാലവര്‍ഷത്തില്‍ കഴിഞ്ഞ വര്‍ഷം പാലക്കാടിന് ശരാശ രി മഴ ലഭിച്ചിരുന്നു.സാധാരണഗതിയില്‍ 1531.6 മില്ലീ മീറ്റര്‍ മഴ ലഭി ക്കുന്നിടത്ത് 1705.6 മില്ലീ മീറ്റര്‍ മഴ കിട്ടി.ഒക്ടോബറില്‍ തുടങ്ങി ഡി സംബറില്‍ അവസാനിക്കുന്ന തുലാവര്‍ഷത്തില്‍ ജില്ലയില്‍ 45 ശത മാനം മഴയുടെ കുറവുണ്ടായി.സാധാരണഗതിയില്‍ 403.3 മില്ലീ മീറ്റര്‍ മഴ പെയ്യേണ്ടിടത്ത് ലഭിച്ചത് 220.3 മീല്ലീ മീറ്റര്‍ മഴയാണ്.2021 ന്റെ തു ടക്കത്തിലും മഴയുടെ കാര്യത്തില്‍ കാര്യമായ ഇടിവുണ്ടായി. 2021 ജനുവരി മുതല്‍ ഫെബ്രുവരി വരെ 326 ശതമാനം മഴക്കുറവുണ്ടായി. 39.7 ശതമാനം മഴ ലഭിക്കേണ്ടിടത്ത് ആകെ കിട്ടിയത് 9.3 മില്ലീ മീറ്റര്‍ മഴ.വേനല്‍മഴയിലും 81 ശതമാനത്തിന്റെ കുറവാണ് മെറ്ററോളജി ക്കല്‍ സെന്റര്‍ രേഖപ്പെടുത്തുന്നത്. സാധാരണ ഗതിയില്‍ 440.9 മി ല്ലീ മീറ്റര്‍ മഴ ലഭിക്കുന്നിടത്ത് പെയ്തത് 244 മില്ലീ മീറ്റര്‍ മഴയാണ്.
ജില്ലയിലെ മഴക്കുറവ് കാര്‍ഷിക മേഖലയില്‍ ആശങ്ക വിതച്ചിട്ടുണ്ട്. പ്രധാനമായും മഴ കിട്ടേണ്ട മകയീരം,തിരുവാതിര ഞാറ്റുവേലകളി ല്‍ നേരീയ തോതിലെങ്കിലും മഴ ലഭിച്ചത് ഒന്നേ രണ്ടോ ദിവസം മാ ത്രമാണ്.നെല്‍കൃഷിക്കായി മലമ്പുഴ,മംഗലം,വാളയാര്‍ ഡാമുകള്‍ മഴക്കാലത്തും ഇത്തവണയും തുറക്കേണ്ടി വന്നു. നിറഞ്ഞൊഴുകേ ണ്ട പുഴകളെല്ലാം മെലിഞ്ഞൊഴുകുകയാണ്.മഴക്കാലത്തിന്റെ തുട ക്ക ദിവസങ്ങളില്‍ ഇരു കര തൊട്ടൊഴുകിയ മണ്ണാര്‍ക്കാട്ടെ കുന്തിപ്പു ഴയിലും ജലനിരപ്പ് താഴ്ന്നിട്ടുണ്ട്.മഴ കുറഞ്ഞതിന്റെ ഫലമായി മി ഥുനമാസത്തിലും കുംഭത്തിലേതു പോലെ ചൂട് ഉയര്‍ന്നിരുന്നു. കഴി ഞ്ഞ ഏതാനം മഴക്കാലങ്ങളിലായി ജൂണ്‍ മുതല്‍ ജൂലൈ പകുതി വ രെ മഴ കുറയുന്നതായാണ് കാലവാസ്ഥാ വകുപ്പിന്റെ കണ ക്കുകള്‍ വ്യക്തമാക്കുന്നത്.ജൂലൈ അവസാനവും ഓഗസ്റ്റ് പകുതി വരെയും മഴ ശക്തമാകുന്ന പ്രവണതയുമുണ്ട്.പ്രളയമുണ്ടായ 2018,19 വര്‍ഷ ങ്ങളില്‍ ഇതായിരുന്നു മണ്‍സൂണിന്റെ രീതി.ഈ ആഴ്ച സംസ്ഥാന ത്ത് പരക്കെ മഴ കിട്ടുമെന്നാണ് കാലാവസ്ഥാ പ്രവചനം.