മണ്ണാര്‍ക്കാട്:ലോക്ക് ഡൗണ്‍ ലംഘിച്ചതുമായി ബന്ധപ്പെട്ട് മണ്ണാര്‍ക്കാ ട് നഗരത്തിലെ ഇ കൊമേഴ്‌സ് സ്ഥാപനത്തിനെതിരെ പോലീസ് കേ സെടുത്തു.സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള സമയത്തിന് മുന്നേ തുറന്ന് പ്രവര്‍ത്തിക്കുകയും 12 ഓളം പേര്‍ കൂട്ടം കൂടി ജോലി ചെയ്തതിനുമാ ണ് നടപടിയെടുത്തതെന്ന് മണ്ണാര്‍ക്കാട് പോലീസ് അറിയിച്ചു. പുലര്‍ ച്ചെ അഞ്ചുമണിക്ക് തുറന്ന് ആളുകളുടെ ശ്രദ്ധകിട്ടാത്ത വിധം സ്ഥാ പനം പ്രവര്‍ത്തിച്ചതായി ചൂണ്ടിക്കാണിച്ച് നഗരത്തിലെ വ്യാപാരിക ള്‍ പ്രതിഷേധവുമായി സ്ഥലത്ത് എത്തിയിരുന്നു.ഏകോപന സമിതി യൂണിറ്റ് ജനറല്‍ സെക്രട്ടറി രമേഷ് പൂര്‍ണ്ണിമ,യൂത്ത് വിങ് ജില്ലാ പ്ര സിഡന്റ് ഷമീര്‍ യൂണിയന്‍,മൊബൈല്‍ ഫോണ്‍ റീട്ടെയ്‌ലേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരള ജനറല്‍ സെക്രട്ടറി കൃഷ്ണദാസ് സി ഗ്നല്‍,ഷമീര്‍ കിങ്‌സ്,ഹക്കീം ബജാജ്,സെല്ലോ ജുനൈദ്,മെട്രോ മുഹ മ്മദാലി എന്നിവരാണ് വിഷയം പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തി യത്.മണ്ണാര്‍ക്കാട്ടെ ആയിരക്കണക്കിന് വ്യാപാരികള്‍ കടകള്‍ അട ച്ചിട്ട് കോവിഡ് പ്രതിരോധ നടപടികളുമായി സഹകരിക്കുമ്പോഴാ ണ് നഗ്നമായ പ്രോട്ടോക്കോള്‍ ലംഘനം നിരവധി ദിവസങ്ങളായി നട ന്ന് വന്നിരുന്നതെന്ന് ഏകോപന സമിതി യൂണിറ്റ് ജനറല്‍ സെക്രട്ടറി രമേശ് പൂര്‍ണ്ണിമ ആരോപിച്ചു.വിഷയം സെക്ടറല്‍ മജിസ്‌ട്രേറ്റുമാരേ യും അറിയിച്ചിട്ടുണ്ടെന്നും രമേഷ് പൂര്‍ണ്ണിമ പറഞ്ഞു. കോ വിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ അവശ്യ വസ്തുവില്‍പ്പന ശാലകള്‍ക്ക് രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ പ്രവര്‍ത്തി ക്കാനാണ് അനുമതിയുള്ളത്.