കോട്ടോപ്പാടം:ഓണ്‍ലൈന്‍ പഠനത്തിന് മൊബൈല്‍ ഫോണ്‍ ഇല്ലാ തെ വിഷമിച്ചിരുന്നപ്പോള്‍ സുമനസ്സുകളുടെ ഇടപെടലിലൂടെ മൊ ബൈല്‍ ഫോണ്‍ ലഭിച്ചതിന്റെ സന്തോഷത്തിലാണ് കച്ചേരിപ്പറ മ്പിലെ ഒരു നിര്‍ധന കുടുംബത്തിലെ രണ്ട് വിദ്യാര്‍ത്ഥികള്‍. മൊ ബൈല്‍ ഫോണ്‍ ഇല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ പഠനം പ്രയാസത്തി ലാകുന്ന കാര്യം പ്രദേശവാസിയായ സിവില്‍ ഡിഫന്‍സ് അംഗം അജ്മലിനെ വിവരമറിയിക്കുകയായിരുന്നു.അജ്മല്‍ കോട്ടോപ്പാടത്തെ ഒരു ജ്വല്ലറിയുമായി ബന്ധപ്പെടുകയും അവരെത്തി മൊബൈല്‍ ഫോണ്‍ സമ്മാനിക്കുകയുമായിരുന്നു.
