മണ്ണാര്‍ക്കാട്:നഗരസഭയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് വ്യാപനമു ണ്ടായ കാഞ്ഞിരംപാടം വാര്‍ഡിലെ കിഴക്കുംപുറം കോളനിയിലെ മുഴുവന്‍ വീടുകളും മുനിസിപ്പല്‍ യൂത്ത് ലീഗിന്റെ വൈറ്റ് ഗാര്‍ഡ് അണുവിമുക്തമാക്കി.നഗരസഭ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീ ര്‍,വാര്‍ഡ് കൗണ്‍സിലര്‍ മാസിത സത്താര്‍ എന്നിവരുടെ നിര്‍ദേശ പ്രകാര മായിരുന്നു അണുനശീകരണ പ്രവര്‍ത്തനം.മുസ്ലിം യൂത്ത് ലീഗ് മുനിസിപ്പല്‍ പ്രസിഡന്റ് സമദ് പൂവ്വക്കോടന്‍, സെക്രട്ടറി ഷമീര്‍ വാപ്പു,മണ്ഡലം വൈറ്റ്ഗാര്‍ഡ് ക്യാപ്റ്റന്‍ സക്കീര്‍ മുല്ലക്കല്‍, മുനി സിപ്പല്‍ യൂത്ത് ലീഗ് ഭാരവാഹികളായ നിഷാദ് യുപി,ഫസലു സി കെ,നിസാം കളത്തില്‍,ഷനോജ് കല്ലടി,വൈറ്റ്ഗാര്‍ഡ് മുനി സിപ്പല്‍ കോഡിനേറ്റര്‍ നസീം പള്ളത്ത് വൈറ്റ്ഗാര്‍ഡ് അംഗങ്ങളായ അഷ റഫ് പള്ളത്ത്, ഷബീര്‍,നിയാസ് പിപി,യൂത്ത് ലീഗ് പ്രവര്‍ത്തകരായ ബാബു കാഞ്ഞിരം,മാനു നമ്പിയംപടി,ഫൈസല്‍ കൊളത്തൂര്‍,സുനി കാഞ്ഞിരംപാടം എന്നിവര്‍ നേതൃത്വം നല്‍കി.
