അട്ടപ്പാടി:ലോക്ക്ഡൗണിന്റെ മറവില്‍ അട്ടപ്പാടിയില്‍ വ്യാജമദ്യ നിര്‍മാണം സജീവമായതോടെ പരിശോധനയും ശക്തമായി തുടരു ന്നു.ഇന്ന് മൂന്നിടങ്ങളില്‍ എക്‌സൈസും വനപാലകരും നടത്തിയ പരിശോധനയില്‍ രണ്ടായിരത്തോളം ലിറ്റര്‍ വാഷും 15 ലിറ്റര്‍ ചാരാ യവും കണ്ടെത്തി.
പാടവയല്‍ തേക്കുപ്പന ഊരിന് മുകളില്‍ വനത്തില്‍ നിന്നും കുഴിച്ചി ട്ട നിലയില്‍ 18 കുടങ്ങളിലായി 324 ലിറ്റര്‍ വാഷ് കണ്ടെടുത്ത് നശിപ്പി ച്ചു.മണ്ണാര്‍ക്കാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടോണി ജോസിന്റെ നേതൃ ത്വത്തില്‍ നടത്തിയ പരിശോധനയിലാണ് വാഷ് കണ്ടെത്തിയത്. പ്രിവന്റീവ് ഓഫീസര്‍ സല്‍മാന്‍ റസാലി,സിവില്‍ എക്‌സൈസ് ഓഫീസര്‍ ജോണ്‍സണ്‍ എന്നിവര്‍ പങ്കെടുത്തു.
വീട്ടിക്കുണ്ട് ഊരില്‍ നിന്നും രണ്ട് കിലോമീറ്റര്‍ കിഴക്ക് മാറി നീര്‍ ച്ചാലിന് സമീപം പാറയിടുക്കുകള്‍ക്ക് ഇടയില്‍ വാറ്റ് കേന്ദ്രം കണ്ടെ ത്തി.15 ലിറ്റര്‍ ചാരായവും 66 ലിറ്റര്‍വാഷും കണ്ടെടുത്തു.അഗളി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ വി രജനീഷ്,പ്രിവന്റീവ് ഓഫീ സര്‍ ബെന്നി സിവില്‍ എക്‌സൈസ് ഓഫീസര്‍ ചന്ദ്രകുമാര്‍, ഡ്രൈ വര്‍ വിഷ്ണു എന്നിവര്‍ പങ്കെടുത്തു.
മുക്കാലി ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയില്‍ പക്കിവായ് മലയുടെ താഴ് ഭാഗത്ത് നിന്നും മൂന്ന് ബാരലുകളിലായി സൂക്ഷിച്ചിരുന്ന 1500 ലിറ്റര്‍ വാഷും രണ്ട് ചാക്ക് ശര്‍ക്കരയും 10 പ്ലാസ്റ്റിക്ക് കുടങ്ങളും കണ്ടെ ത്തി.ഡെപ്യുട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ വീരേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ വനത്തില്‍ പരിശോധന നടത്തി വരുന്നതിനിടെ യാണ് വാറ്റുപകരണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്.സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എം പെരുമാള്‍,ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ കെപി നൗഷാ ദ്,ബിരങ്കസ്വാമി,ഡി ദര്‍ശന,കെ ദീപക്,വാച്ചര്‍മാരായ അനില്‍കു മാര്‍,ഷാജി,ജിബി,റസാഖ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധ ന നടത്തിയത്.
കഴിഞ്ഞ ദിവസം പുതൂര്‍ പഞ്ചായത്തിലെ പാലൂര്‍,കുളപ്പടി പ്രദേശ ങ്ങളില്‍ വനപാലകര്‍ നടത്തിയ പരിശോധനയില്‍ മൂന്ന് വീപ്പകളി ലായി സൂക്ഷിച്ചിരുന്ന 400 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും കണ്ടെ ത്തി നശിപ്പിച്ചിരുന്നു.ലോക്ക് ഡൗണില്‍ മദ്യലഭ്യതയില്ലാതായത് മുതലെടുത്ത് അട്ടപ്പാടിയില്‍ വ്യാജവാറ്റ് കൊഴുക്കുന്നതാ യാണ് വെളിവാകുന്നത്.ജനവാസ കേന്ദ്രങ്ങളോട് ചേര്‍ന്നുള്ള വന ത്തില്‍ നിന്നും പുഴക്കരയില്‍ നിന്നും ആയിരക്കണക്കിന് ലറ്റര്‍ വാഷാണ് ഏതാനം ദിവസങ്ങള്‍ക്കുള്ളില്‍ എക്‌സൈസും വന പാലകരും ചേര്‍ന്ന് നശിപ്പിച്ചത്.