മണ്ണാര്‍ക്കാട്: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ അ വശ്യവസ്തു വില്‍പ്പനശാലകളുടെ പ്രവര്‍ത്തനാനുമതി ജൂണ്‍ 16 വരെ ദീര്‍ഘിപ്പിച്ച് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ശശാങ്ക് ഉത്തരവിട്ടു. അന്തര്‍ സംസ്ഥാന അതിര്‍ത്തി പങ്കിടുന്ന ജില്ലയായതിനാലും കോ വിഡ് രോഗവ്യാപന നിരക്ക് പരിശോധിച്ചതിന്റെ അടിസ്ഥാനത്തി ലുമാണ് തീരുമാനം.
റേഷന്‍ കടകള്‍, ഭക്ഷ്യവസ്തു വില്പനശാലകള്‍, പലചരക്ക്, പഴം- പച്ച ക്കറി, പാല്‍- പാലുല്പന്നങ്ങള്‍ വില്‍ക്കുന്ന കടകള്‍, മത്സ്യ-മാംസ, കോ ഴിത്തീറ്റ- കാലിത്തീറ്റ വില്പന ശാലകള്‍, ബേക്കറികള്‍, ബില്‍ഡിംഗ് മെറ്റീരിയലുകള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ (ഇലക്ട്രിക്കല്‍, പ്ലംബിം ഗ് വസ്തുക്കള്‍ ഉള്‍പ്പെടെ), പാക്കിംഗ് മെറ്റീരിയലുകള്‍ ഉള്‍പ്പെടെ വ്യാ വസായിക മേഖലയ്ക്കാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ തയ്യാ റാക്കുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനാനുമതിയാണ് നീട്ടിയത്. രാ വിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയാണ് സ്ഥാപനങ്ങള്‍ക്ക് പ്ര വര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.
ജില്ലയിലെ കണ്ടെയ്ന്‍മെന്റ്, ട്രിപ്പിള്‍ ലോക് ഡൗണ്‍ സോണുകളി ലുള്‍പ്പെടെ മേല്‍ പറഞ്ഞ നിയന്ത്രണം ബാധകമാണ്. ഹോട്ടലുകള്‍ ക്കും റസ്റ്റോറന്റ്കള്‍ക്കും ജൂണ്‍ 16 വരെ എല്ലാ ദിവസവും രാവിലെ 7 മുതല്‍ രാത്രി 7.30 വരെ പാര്‍സല്‍ മുഖേന ഭക്ഷണ വിതരണം നട ത്താം (നിലവിലെ സ്ഥിതി തുടരാം). മറ്റു സ്ഥാപനങ്ങള്‍ ഒന്നും ഈ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കരുതെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികളും എല്ലാ സ്റ്റേ ഷന്‍ ഹൗസ് ഓഫീസര്‍മാരും സെക്ടറല്‍ മജിസ്ട്രേറ്റ്മാരും നിര്‍ദ്ദേ ശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഉത്ത രവ് ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമം 2005 പ്ര കാരം ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അ റിയിച്ചു.