മണ്ണാര്‍ക്കാട്: കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷ ന്റെ നേതൃത്വത്തില്‍ ഗുരുസ്പര്‍ശം – 2 എന്നപേരില്‍ ബൃഹദ് പദ്ധതി നടപ്പാക്കുമെന്ന് ഭാരവാഹികള്‍ മണ്ണാര്‍ക്കാട് വിളിച്ചുചേര്‍ത്ത വാര്‍ ത്താ സമ്മേളനത്തില്‍ അറിയിച്ചു. മണ്ണാര്‍ക്കാട് ഉപജില്ലയില്‍ മാത്രം ആറുലക്ഷത്തിന്റെ പദ്ധതിയാണ് നടപ്പിലാക്കുന്നത്. 650 വിദ്യാര്‍ ത്ഥികള്‍ക്ക് ഭക്ഷ്യക്കിറ്റും നോട്ട് പുസ്തകങ്ങളും മറ്റു പഠനോപകരണ ങ്ങളുമാണ് വിതരണം ചെയ്യുന്നത്.
ഉപജില്ലയിലെ 12 ബ്രാഞ്ചുകളെയുംഏകോപിപ്പിച്ചാണ് ഉപജില്ലാ കമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. പഠന മിക വുള്ള നിര്‍ധനരായ 25 കുട്ടികളെ 5 വര്‍ഷത്തേക്ക് ദത്തെടുക്കുന്ന പദ്ധതിയും ഇതോടനുബന്ധിച്ച് നടത്തും. എട്ടാം ക്ലാസ് മുതല്‍ പന്ത്ര ണ്ടാം ക്ലാസ്സുവരെയുള്ള 25 കുട്ടികളെയാണ് വിദ്യാഭ്യാസ ചെലവുക ള്‍ നല്‍കി ഏറ്റെടുക്കുന്നത്. സംസ്ഥാന സമിതി പ്രഖ്യാപിച്ച ഗുരുസ്പര്‍ ശം -2 പദ്ധതിയില്‍ സംസ്ഥാനത്താകെ അഞ്ച് കോടിയുടെ കോവി ഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കുന്നത്.
വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം അസീസ് ഭീമനാട്, സംസ്ഥാന കമ്മിറ്റി അംഗം പി.കെ അബ്ബാസ്, ഉപജില്ലാ പ്രസിഡന്റ് നൗഷാദ് ബാബു, സെക്രട്ടറി യു.കെ ബഷീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു