മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 1714 പേര്‍ കോവി ഷീല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ അനുബന്ധ ആരോഗ്യ സങ്കീ ര്‍ണതകളുള്ള 18 വയസ്സിനു മുകളിലും 45 വയസ്സിനു താഴെയുമായി 430 പേര്‍ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തു. ഇതില്‍ 277 പുരുഷന്‍ മാരും 153 സ്ത്രീകളും ഉള്‍പ്പെടും.

ഇതു കൂടാതെ 4 ആരോഗ്യ പ്രവര്‍ത്തകര്‍ ഒന്നാം ഡോസും, 887 മുന്ന ണി പ്രവര്‍ത്തകര്‍ ഒന്നാം ഡോസും, വിദേശത്തേക്ക് പോകാന്‍ തയ്യാ റെടുക്കുന്ന 185 പേര്‍ ഒന്നാം ഡോസും, 45 വയസ്സിനും 60നും ഇടയി ലുള്ള 142 പേര്‍ ഒന്നാം ഡോസും ഒരാള്‍ രണ്ടാം ഡോസുമടക്കം 143 പേരും, 60 വയസ്സിനു മുകളിലുള്ള 65 പേര്‍ ഒന്നാം ഡോസും കോവി ഷീല്‍ഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്. ആകെ 40 സെഷനുകളിലായി ട്ടാണ് കോവിഷീല്‍ഡ് കുത്തിവെപ്പ് നടന്നത്.

ആകെ 1284 പേരാണ് കോവാക്‌സിന്‍ കുത്തിവെപ്പ് എടുത്തത്. ഇതില്‍ 18 വയസ്സിനു മുകളിലും 45 വയസ്സിനു താഴെയുമുള്ള അനു ബന്ധ ആരോഗ്യ സങ്കീര്‍ണതകളുള്ള 5 സ്ത്രീകള്‍ ഒന്നാം ഡോസ് കോവാക്‌സിന്‍ കുത്തിവെപ്പെടുത്തിട്ടുണ്ട്.

ഇതുകൂടാതെ 8 ആരോഗ്യ പ്രവര്‍ത്തകര്‍ രണ്ടാം ഡോസും, 139 മുന്നണി പ്രവര്‍ത്തകര്‍ ഒന്നാം ഡോസും 22 പേര്‍ രണ്ടാം ഡോസുമ ടക്കം 161 പേരും, 45 വയസ്സിനും 60നും ഇടയിലുള്ള 711 പേര്‍ രണ്ടാം ഡോസും, 60നു മുകളിലുള്ള 399 പേര്‍ രണ്ടാം ഡോസും കോവാക്‌ സിന്‍ കുത്തിവെപ്പ് എടുത്തിട്ടുണ്ട്. ആകെ 8 സെഷനുകളിലൂടെ യാണ് കുത്തിവെപ്പ് നടന്നത്.കുത്തിവെപ്പെടുത്ത ആര്‍ക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്‌നങ്ങളോ അസ്വസ്ഥതകളോ ഉണ്ടായി ട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.റീത്ത കെ.പി അറി യിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!