മണ്ണാര്‍ക്കാട്: വലിയ ജുമാമസ്ജിദ് മഹല്ല് നിവാസികളുടെ കൂട്ടായ്മയാ യ സാന്ത്വനം മണ്ണാര്‍ക്കാട് എജ്യുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ മഹല്ല് പരിധിയിലെ 200 കുടും ബങ്ങള്‍ക്ക് ഭക്ഷ്യധാന്യകിറ്റുകളും പച്ചക്കറി കിറ്റുകളും നിര്‍ധന കുടുംബത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനുള്ള മൊബൈല്‍ ഫോണും വിതരണം ചെയ്തു.നഗരസഭ ചെയര്മാന് സി മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു.സാന്ത്വനം പ്രസിഡന്റ് ടി. ടി. ഉസ്മാന് ഫൈസി അദ്ധ്യക്ഷത വഹിച്ചു.കൗണ്‍സിലര്‍മാരായ ഹംസ കുറുവണ്ണ, ഷെഫീക്ക് റഹ്മാന് ഭാരവാഹികളായ ഹസന് തങ്ങള്‍, മജീദ് പാലൂര്, സക്കീര്‍ മുല്ലക്കല്‍,ഗഫൂര്‍ പൊതുവത്ത്,അഡ്വ. ജുനൈ സ് പടലത്ത്,സമദ് പൂവക്കോടന്, നാസര്‍ ആനോടന്,സലാം കരിമ്പ ന,നാസര്‍ പാതാക്കര, നമീല്‍, റഫീക്ക് കരിമ്പന,ബാബു മണിയാറന്‍, അസീസ് മേക്രക്കുന്നന് എന്നിവര്‍ സംബന്ധിച്ചു. സെക്രട്ടറി മുനീര്‍ മാസ്റ്റര്‍ സ്വാഗതവും ട്രഷറര്‍ കെ.പി അബ്ദു റഹ്മാന് നന്ദിയും പറഞ്ഞു.