മണ്ണാര്‍ക്കാട്: അട്ടപ്പാടി കോട്ടത്തറ ഗവ.ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആസ്പത്രിയില്‍ എന്‍.എച്ച്.എം നേഴ്‌സ് ആയിരുന്ന രമ്യയുടെ കുടുംബ ത്തിന് ഇന്‍ഷുറന്‍സ് തുക ലഭ്യമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് അഡ്വ.എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ആരോഗ്യ വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി.കഴിഞ്ഞ മെയ് 18നാണ്ജോലി ചെയ്ത് കൊണ്ടി രിക്കെ എന്‍.എച്ച്.എം നേഴ്‌സായ രമ്യ കുഴഞ്ഞു വീണു മരിച്ചത്. കോവിഡ് പോസിറ്റീവ് ആയി മരിച്ച രമ്യയുടെ കുടുംബത്തിന് ഇ. എസ്.ഐയുടെ കോവിഡ് ഇന്‍ഷുറന്‍സ് അനുവദിക്കണമെന്നും ഈ വിഷയത്തില്‍ അടിയന്തിര നടപടി ഉണ്ടാവണമെന്നും ആവശ്യ പ്പെട്ടു കൊണ്ടാണ് അഡ്വ.എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജിന് നിവേദനം നല്‍കിയത്. പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി എം.എല്‍.എ ഷംസുദ്ദീന്‍ ഉറപ്പ് നല്‍കി.