തച്ചനാട്ടുകര: കോവിഡ് പ്രമേയമായി തച്ചനാട്ടുകര സ്വദേശിയുടെ നോവല്‍ ഉടന്‍ വിപണിയിലെത്തും.റിപ്പബ്ലിക് ഓഫ് പാന്‍ഡമിക് എന്ന പേരില്‍ ഉത്തരേന്ത്യന്‍ പശ്ചാത്തലത്തില്‍ മലയാളത്തിലിറ ങ്ങുന്ന നോവല്‍ തച്ചനാട്ടുകര സ്വദേശിയും എഴുത്തുകാരനുമായ ശിവപ്രസാദ് പാലോടാണ് എഴുതിയത്.കഴിഞ്ഞ സമ്പൂര്‍ണ ലോക് ഡോണില്‍ ഗുജറാത്തില്‍ നിന്നും ആസാമിലേക്ക് കാല്‍നടയായി യാത്ര പുറപ്പെട്ട ജാവേദ് ഗൊഗോയ് എന്ന ആസാം സ്വദേശിയുടെ അനുഭവ കഥയാണ് റിപ്പബ്‌ളിക് ഓഫ് പാന്‍ഡമിക്.
ഗുജറാത്തിലെ വാപ്പിയില്‍ ഒരു കമ്പനി ജോലിക്കാരനായ ജാവേദ് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ കൂട്ടുകാരോടൊപ്പം നാട്ടിലേക്ക് പുറപ്പെടുന്നു. മഹാരാഷ്ട്ര ഉത്തര്‍ പ്രദേശ്, ബീഹാര്‍, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലൂടെ യാത്ര ചെയ്ത് ഇരുപത്തിയഞ്ച് ദിവസം കൊണ്ട് രണ്ടായരത്തിയഞ്ഞൂറിലേറെ കിലോ മീറ്റര്‍ പിന്നിട്ട് സ്വന്തം ഗ്രാമമായ ആസാമിലെ ഗധാരിയയില്‍ എത്തുന്നത്. ഈ പാതയില്‍ ജാവേദിന് നേരിടേണ്ടി വരുന്ന അനുഭവങ്ങളോടൊപ്പം കടന്നു പോന്ന സംസ്ഥാനങ്ങളുടെ സാമൂഹ്യ രാഷ്ട്രീയ സ്ഥിതികള്‍ കൂടി ചര്‍ച്ച ചെയ്യുന്ന നോവല്‍ ടെല്‍ബ്രെയിന്‍ ബുക്‌സാണ് പ്രസി ദ്ധീകരിക്കുന്നത്.കേന്ദ്ര കഥാപാത്രമായ ജാവേദ് ഗൊഗോയിലൂടെ വികസിക്കുന്ന കഥയില്‍ തൊഴിലിടങ്ങളില്‍ നിന്ന് ജന്മനാട്ടിലേക്ക് പലായനം ചെയ്യേണ്ടി വന്ന ആയിരക്കണക്കിന് തൊഴിലാളികളാണ് കഥാപാത്രങ്ങള്‍. രാജ്യത്തിന്റെ ചരിത്രവും, വര്‍ത്തമാനകാലവും ഭാവിയും ചര്‍ച്ച ചെയ്യപ്പെടുന്ന ഈ നോവല്‍ കോവിഡ് കാലത്തി ന്റെ പരിഛേദമാണ്.നോവലിന്റെ കവര്‍ കേരളത്തിലെ അഞ്ഞൂറ് എഴുത്തുകാര്‍ ചേര്‍ന്ന് കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിലാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രകാശനം ചെയ്തത്.
തച്ചനാട്ടുകര കുണ്ടൂര്‍ക്കുന്ന് വിപിഎയുപിസ്‌കൂള്‍ അധ്യാപകനാണ് ശിവപ്രസാദ് പാലോട്. വരവു പോക്കുകള്‍, ടെമ്പിള്‍ റണ്‍ എന്നീ കവിത സമാഹാരങ്ങളും, മണ്ണേ നമ്പി, താം ലുവാങ്ങിലെ കൂട്ടു കാര്‍ എന്ന നോവലും പാടിപ്പതിഞ്ഞ കളിപ്പാട്ടുകള്‍, ഏതു കിളി പാടണം എന്നീ ബാല സാഹിത്യ കൃതികളും രസക്കുടുക്ക, കുട്ടി കള്‍ക്ക് വിവിധ ശാസ്ത്ര പരീക്ഷണങ്ങള്‍ എന്നീ ശാസ്ത്ര പുസ്തക ങ്ങളും ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.കവിഭാഷ എന്ന ഡിജിറ്റ ല്‍ മാസികയും ഇദ്ദേഹത്തിന്റെ പത്രാധിപത്വത്തില്‍ പുറത്തിറങ്ങു ന്നുണ്ട്. വിദ്യാരംഗം അധ്യാപക കലാസാഹിത്യ വേദ് അവാര്‍ഡ്, രാജലഷ്മി സ്മാരക അവാര്‍ഡ്, സംസ്ഥാനത്തെ ഭാഷാധ്യാപകനു ള്ള മാതൃഭാഷ പുരസ്‌കാരം എന്നിവയും ഇദ്ദേഹം നേടിയിട്ടുണ്ട്.