മണ്ണാര്‍ക്കാട് :നഗരത്തില്‍ നായാടിക്കുന്ന് റോഡില്‍ മഴയത്ത് രൂപ പ്പെടുന്ന വെള്ളക്കെട്ട് ഒഴിവാക്കാന്‍ നഗരസഭ ഇടപെട്ട് താത്കാലിക പരിഹാരം കണ്ടു.മണ്ണ് മൂടിക്കിടന്ന പാതയോരത്തെ അഴുക്ക് ചാല്‍ വൃത്തിയാക്കി.അഴുക്കുചാല്‍ മൂടി കിടന്നതാണ് റോഡില്‍ വെള്ളം കെട്ടി നില്‍ക്കാന്‍ കാരണമായത്.വെള്ളക്കെട്ട് സൃഷ്ടിക്കുന്ന യാത്ര ദുരിതം നഗരസഭ കൗണ്‍സിലറും സ്ഥിരം സമിതി അധ്യക്ഷനുമായ ഷെഫീക്ക് റഹ്മാന്‍ നഗരസഭ ചെയര്‍മാന്റെ ശ്രദ്ധയില്‍പ്പെടുത്തി യതിനെ തുടര്‍ന്നാണ് യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹാര നടപടി യുണ്ടായത്.
നായാടിക്കുന്ന് പാതയോരത്ത് നൂറ് മീറ്ററോളം ദൂരത്തിലാണ് ജെസി ബി ഉപയോഗിച്ച് അഴുക്കു ചാല്‍ വൃത്തിയാക്കിയത്.നഗരസഭ ചെയ ര്‍മാന്‍ സി മുഹമ്മദ് ബഷീര്‍,കൗണ്‍സിലര്‍ ഷെഫീക്ക് റഹ്മാന്‍, ജെ എച്ച് ഐ സിദ്ദീഖ് എന്നിവര്‍ പ്രവൃത്തികള്‍ വിലയിരുത്തി. നവീക രണം കഴിഞ്ഞതോടെ നാട്ടുകല്‍ താണാവ് ദേശീയപാതയിലെ അഴു ക്കുചാല്‍ ഉയര്‍ന്ന് നില്‍ക്കുകയാണ്.ഇതിന് ആനുപാതികമായി നാ യാടിക്കുന്ന് റോഡും ഉയര്‍ത്തേണ്ടതുണ്ട്.ഇതിനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് നഗരസഭ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീറും കൗണ്‍സിലര്‍ ഷെഫീക്ക് റഹ്മാനും അറിയിച്ചു.