പാലക്കാട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മെ യ് 8 മുതല്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും രോ ഗവ്യാപനം നിയന്ത്രിക്കുന്നതിന് കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്ര ണങ്ങള്‍ തുടരാന്‍ ജില്ലാ കളക്ടര്‍ മൃണ്‍മയി ജോഷിയുടെ അധ്യക്ഷ തയില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ തീരുമാനമായി.കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ജില്ലാ ദുരന്ത നി വാരണ അതോറിറ്റി ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ കര്‍ ശനമായും പാലിക്കുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി , നഗരസഭാ /പഞ്ചായത്ത് സെക്രട്ടറിമാര്‍ മജിസ്‌ട്രേറ്റുമാര്‍ ഉറപ്പുവരുത്തണം.
ജില്ലയില്‍ നിലവില്‍ 140 ല്‍ കൂടുതല്‍ പോലീസുകാര്‍ക്ക് കോവിഡ് ബാധിച്ചതിനാല്‍ പോലീസിന് മാത്രമായി ഡി.സി.സി (ഡോമിസലറി കെയര്‍ സെന്റര്‍ ) ആരംഭിക്കും. ഇക്കാര്യം ജില്ലാ പോലീസ് മേധാവി അറിയിച്ചതിനെ തുടര്‍ന്ന് ആവശ്യം അംഗീകരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കും.നേരത്തെ നിശ്ചയിച്ചതും ആരാധനാലയങ്ങളില്‍ (ക്രി സ്ത്യന്‍ പള്ളികള്‍, അമ്പലങ്ങള്‍) നടത്താന്‍ തീരുമാനിച്ചതുമായ വി വാഹങ്ങള്‍ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ മാറ്റി വയ്ക്കു കയോ അല്ലെങ്കില്‍ വിവാഹ മുഹൂര്‍ത്ത സമയത്തേക്ക് മാത്രം ക്രി സ്ത്യന്‍ പള്ളികള്‍, അമ്പലങ്ങള്‍ എന്നിവ തുറന്ന് നിയമാനുസൃതം ആളുകളെ ഉള്‍പ്പെടുത്തി ആചാര ചടങ്ങുകള്‍ മാത്രമായി നടത്തുക യോ ചെയ്യാം.
മെയ് എട്ട് മുതല്‍ ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കു ന്നതിന് ആര്‍. ആര്‍.ടിമാരുടെയും (റാപ്പിഡ് റെസ്‌പോണ്‍സ് ടീം) വള ണ്ടിയര്‍മാരുടെയും വാര്‍ഡ്തല സമിതിയുടെയും സഹകരണ ഉണ്ടാ വേണ്ടതാണ്.ജില്ലയിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ നിയോ ഗിച്ചിട്ടുള്ള ജീവനക്കാര്‍, യാത്രക്കാര്‍ കോവിഡ് 19 ജാഗ്രത പോര്‍ട്ടലി ല്‍ രജിസ്റ്റര്‍ ചെയ്‌തെന്ന് ഉറപ്പു വരുത്തണം. രജിസ്റ്റര്‍ ചെയ്യാതെ വരു ന്നവരെ ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതാണെന്നും ജില്ലാ കലക്ടര്‍ യോഗത്തില്‍ അറിയിച്ചു.